Science

സാങ്കേതിക തകരാർ: സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ വിക്ഷേപണം മാറ്റിവച്ചു

ഗ്രഹാന്തര പര്യവേഷണം ലക്ഷ്യമിട്ട് സ്‌പേസ് എക്‌സ് നിര്‍മിച്ച കൂറ്റന്‍ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്

വെബ് ഡെസ്ക്

സാങ്കേതിക തകരാറിനെ തുടർന്ന് ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ സൂപ്പർ റോക്കറ്റ് സ്റ്റാർഷിപ്പിന്റെ ആദ്യ ഭ്രമണപഥ വിക്ഷേപണം മാറ്റിവച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് വിക്ഷേപണം നടത്തുമെന്ന് സ്പേസ് എക്സ് അറിയിച്ചു. ബൂസ്റ്റർ പ്രഷറൈസേഷൻ സിസ്റ്റത്തിലെ വാൽവിലെ തകരാറിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു. തകരാർ പരിഹരിച്ച് ഏതാനും ദിവസങ്ങൾക്കകം വിക്ഷേപണത്തിനായി വീണ്ടും ശ്രമിക്കുമെന്നും മസ്ക് അറിയിച്ചു. ഗ്രഹാന്തര പര്യവേഷണം ലക്ഷ്യമിട്ട് സ്‌പേസ് എക്‌സ് നിര്‍മിച്ച കൂറ്റന്‍ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്.

റോക്കറ്റ് വിക്ഷേപണത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങൾ നടക്കവെയാണ് തകരാർ കണ്ടെത്തിയത്. ടെക്സസിലെ ബൊക്ക ചിക്കയിൽ നിന്ന് വിക്ഷേപണം ചെയ്യാൻ മിനിറ്റുകൾ ശേഷിക്കവെയാണ് പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.

വര്‍ഷങ്ങളെടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് സ്‌പേസ് എക്‌സ് ഇന്ന് വിക്ഷേപണത്തിനൊരുങ്ങിയത്. ഉപഗ്രഹങ്ങളും പേടകങ്ങളും മാത്രമല്ല, മനുഷ്യനെയും വഹിക്കാന്‍ സാധിക്കുന്ന കൂറ്റന്‍ വിക്ഷേപണവാഹനമാണിത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ എത്തിക്കാന്‍ കഴിയുന്ന റോക്കറ്റിന്, നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റത്തേക്കാള്‍ കരുത്തുണ്ടെന്നാണ് സ്‌പേസ് എക്‌സ് അവകാശപ്പെടുന്നത്. അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‌റെ ലൈസന്‍സ് ലഭിച്ചതോടെയാണ് വിക്ഷേപണം പ്രഖ്യാപിച്ചത്.

സ്റ്റാർഷിപ്പിന് ഏകദേശം 120 മീറ്റർ (400 അടി) ഉയരമുണ്ട്. 150 മെട്രിക് ടണ്‍ വരെ ഭാരം വഹിക്കാനാകും. ഇതുവരെ വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനമാണിത്. സ്‌പേസ് എക്‌സിന്‌റെ സുപ്രധാന റോക്കറ്റായ ഫാല്‍ക്കണ്‍ 9 ന് സമാനമാണ് സ്റ്റാ‍ർഷിപ്പിന്‌റെയും ഡിസൈന്‍. പൂര്‍ണമായും പുനരുപയോഗിക്കാനാകും എന്നതാണ് ഇതിന്‌റെ പ്രത്യേകത. റാപ്റ്റര്‍ എഞ്ചിനുകളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന റോക്കറ്റിന്‌റെ ഇന്ധനം ദ്രവീകൃത മീഥേനും ദ്രവീകൃത ഓക്‌സിജനുമാണ്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം