Science

ചൊവ്വയില്‍ ജലസാന്നിധ്യം; ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ

വെബ് ഡെസ്ക്

ചൊവ്വയുടെ ഉപരിതലത്തില്‍ പുരാതന തടാകമുണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്ത് വിട്ട് നാസയുടെ ക്യൂരിയോസിറ്റി റോവര്‍. ഗ്രഹോപരിതലത്തിലെ പാറകളില്‍ തിരമാല പോലെയുളള ഘടന രൂപപ്പെട്ടത് ജലാംശത്തിന്റെ ചലനങ്ങള്‍ കൊണ്ടായിരിക്കാമെന്നാണ് കണ്ടെത്തല്‍. നേരത്തെ നിരവധി സ്ഥലങ്ങള്‍ പരിശോധിച്ചുവെങ്കിലും അവിടെയൊന്നും ജലത്തിന്റെ തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിക്കാത്ത സ്ഥലത്താണ് തടാകത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലാണിതെന്ന് ക്യൂരിയോസിറ്റി പ്രോജക്ടിലെ ശാസ്ത്രജ്ഞനായ അശ്വിന്‍ വാസവാദ പറഞ്ഞു.

സള്‍ഫേറ്റ് ബെയറിംഗ് യൂണിറ്റ് എന്ന ചൊവ്വയുടെ പ്രദേശം മുന്‍പ് തന്നെ ധാതു നിക്ഷേപം അടങ്ങിയ പ്രദേശമാണെന്ന് മാര്‍സ് റീകണൈസന്‍സ് ഓര്‍ബിറ്റര്‍ (ചൊവ്വയിലെ ജലാംശം കണ്ടെത്തുന്നതിനായുളള ബഹിരാകാശ വാഹനം) കണ്ടെത്തിയിരുന്നു. ജലാംശമുളള ഒരു ഗ്രഹത്തില്‍ നിന്ന് ചൊവ്വ എങ്ങനെ ഇന്ന് കാണുന്ന തരത്തില്‍ തണുപ്പുളള ഗ്രഹമായി എന്ന് കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ തിരഞ്ഞെടുത്ത സ്ഥലമാണ് സള്‍ഫേറ്റ് ബെയറിംഗ് യൂണിറ്റ്.

ഈ പ്രദേശത്ത് കൂടുതല്‍ ആഴത്തില്‍ പര്യവേഷണം നടത്താന്‍ ഗവേഷകര്‍ നേരത്തെ ശ്രമിച്ചിരുന്നു. ഉപരിതലത്തിലെ പാറകളിലുളള മാറ്റങ്ങള്‍ ആഴം കുറഞ്ഞ ഒരു തടാകത്തിന്റെ ചലനങ്ങളോട് സമാനമാണ്. ചില പാറകളില്‍ നിന്ന് സാമ്പിളുകള്‍ വേര്‍തിരിച്ചെടുക്കാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിച്ചെങ്കിലും വളരെ ബുദ്ധിമുട്ടാണെന്ന് അവര്‍ പറയുന്നു. ദശാബ്ദങ്ങളായി ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ പര്യവേഷണം നടത്തുന്നു. അതില്‍ത്തന്നെ പര്‍വ്വത പര്യവേഷണത്തിന് ഇവര്‍ പ്രത്യേക പ്രാധാന്യം നല്‍കിവരുന്നുണ്ട്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും