Science

ഭൂമിക്ക് സമീപത്തേക്ക് അഞ്ച് കൂറ്റൻ ഛിന്നഗ്രഹങ്ങൾ; മുന്നറിയിപ്പ് നൽകി നാസ

സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളേക്കാൾ ചെറുതും ഉൽക്കകളേക്കാൾ വലുതുമായ വസ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ അഥവാ ആസ്റ്ററോയ്ഡ്

വെബ് ഡെസ്ക്

വരും ദിവസങ്ങളിൽ ഭൂമിക്ക് സമീപത്തുകൂടി ഭീമൻ ഛിന്നഗ്രഹങ്ങൾ കടന്നുപോകുമെന്ന് നാസ. ഒക്ടോബർ 26 മുതൽ 28 വരെ അഞ്ച് ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് സമീപത്ത് കൂടി കടന്ന്പോകുമെന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി വ്യക്തമാക്കി. കൂട്ടത്തിൽ ഏറ്റവും വലുപ്പമുള്ള ഡബ്ല്യുജി 2000 ത്തിന് 500 അടിയാണ് വലിപ്പം. ഉയരമുള്ള ഒരു കെട്ടിടത്തിന്റെ അത്രയും വരും ഇത്.

ഡബ്ല്യുജി 2000 ഒക്‌ടോബർ 28-ന് ഭൂമിയുടെ 3,330,000 കിലോമീറ്റർ അകലത്തിലൂടെ സുരക്ഷിതമായി ഭൂമിയെ കടന്ന് പോകും. ഭീമന്മാരായ ഈ ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് യാതൊരു അപകടവും ഉണ്ടാക്കില്ലെന്നാണ് നാസ വ്യക്തമാക്കുന്നത്. 2024 TB2, 2007 UT3, 2016 BF1 മറ്റ്‌ മൂന്ന് ഛിന്നഗ്രഹങ്ങളും ഈ ദിവസങ്ങളിൽ ഭൂമിയെ കടന്ന് പോകും. ഇവക്ക് ഏകദേശം ഒരു വിമാനത്തിന്റെ വലിപ്പമുണ്ടാകുമെന്നാണ് കരുതുന്നത്.

2024 ഒക്ടോബർ 26-ന്, യഥാക്രമം 7,31,000 കിലോമീറ്ററും 4,200,000 കിലോമീറ്ററും അകലെ ഭൂമിയുടെ ഏറ്റവും സമീപത്ത് കൂടി സുരക്ഷിതമായി കടന്നുപോകും. 2016 BF 1 ഒക്ടോബർ 27 നാണ് ഭൂമിയുടെ ഏറ്റവും അടുത്ത് എത്തുക. ഭൂമിയുടെ 2,460,000 കി.മീ അടുത്തുകൂടി സുരക്ഷിതമായി ഛിന്നഗ്രഹം കടന്നുപോകും.

കൂട്ടത്തിൽ ഏറ്റവും ചെറുതിന്റെ പേര് 2024 UQ1 എന്നാണ്. ഏകദേശം ഒരു ബസിന്റെ വലിപ്പമാണ് ഇതിനുള്ളത്. ഈ ഛിന്നഗ്രഹം ഒക്ടോബർ 28 ന് 1,48,000 കിലോമീറ്റർ ദൂരത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് എത്തും. എന്നാലും വലിപ്പത്തിൽ കുഞ്ഞനായതിനാൽ ഇത് ഭൂമിക്ക് വലിയ അപകടം സൃഷ്ടിക്കില്ല.

സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളേക്കാൾ ചെറുതും ഉൽക്കകളേക്കാൾ വലുതുമായ വസ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ അഥവാ ആസ്റ്ററോയ്ഡ്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹവലയത്തിലാണ് ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത്. ദൂരദര്‍ശിനികളിലൂടെ നോക്കുമ്പോള്‍ ഒരു പ്രകാശ കേന്ദ്രമായാണ് ഇവയെ കാണുക.

ഉരുണ്ടതും നീളമുള്ളതുമായ പല രൂപത്തിൽ ഛിന്നഗ്രഹങ്ങളെ കാണാം. ചിലതിന് ഉപഗ്രഹങ്ങളുമുണ്ടാകും. ഛിന്നഗ്രഹത്തെക്കുറിച്ചുള്ള പഠനം ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അറിവുകള്‍ക്ക് സഹായകരമാകും. പല വലിപ്പത്തിൽ ഈ ഛിന്നഗ്രഹങ്ങൾ കാണാറുണ്ട്. ഭൂമിയിൽ കൂട്ടിയിടിച്ച് വലിയ ദുരന്തങ്ങളുണ്ടാക്കാനും ഛിന്നഗ്രഹത്തിന് സാധിക്കും.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി