Science

ലണ്ടന്റെ വലിപ്പമുള്ള കൂറ്റൻ മഞ്ഞുമലയുടെ ദൃശ്യങ്ങൾ പുറത്ത്

വെബ് ഡെസ്ക്

അന്റാര്‍ട്ടിക്കയില്‍ നിന്ന് അടര്‍ന്ന് മാറിയ കൂറ്റന്‍ മഞ്ഞുമലയുടെ ദൃശ്യങ്ങള്‍ ഗവേഷകര്‍ പുറത്തുവിട്ടു. മഞ്ഞുമലയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ദൃശ്യങ്ങള്‍ പുറത്തുവരുന്നത് ഇത് ആദ്യമായാണ്. ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ഗവേഷകരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. A81 എന്ന് പേരിട്ട മഞ്ഞുമല അടര്‍ന്ന് മാറിയതിന് ശേഷം 150 കിലോമീറ്റര്‍ ഓളം തെക്കോട്ട് സഞ്ചരിച്ചു കഴിഞ്ഞു. ഏകദേശം 1,550 ചതുരശ്ര കിലോമീറ്ററാണ് മഞ്ഞുമലയുടെ വസ്തീര്‍ണം.

അന്റാര്‍ട്ടിക്കയിലെ ഐസ് ഷീറ്റുകളില്‍ നിന്ന് ഇത്തരത്തില്‍ മഞ്ഞുമലകള്‍ രൂപപ്പെടുന്നത് സ്വാഭാവിക പ്രതിഭാസമാണ്. രണ്ടുവര്‍ഷത്തിനിടെ ഈ പ്രദേശത്ത് രൂപം കൊള്ളുന്ന രണ്ടാമത്തെ വലിയ മഞ്ഞുമലയാണ് എ 81 എന്ന് ഗവേഷകര്‍ പറയുന്നു. അന്‌റാര്‍ട്ടിക്കയുടെ അതിര്‍ത്തിയിലെ ബ്രന്റ് ഐസ് ഷീറ്റില്‍ നിന്നാണ് എ 81 രൂപപ്പെട്ടത്. ബ്രന്റിന് ഉടനീളം രൂപപ്പെട്ട കാസം 1 എന്ന വിടവാണ് എ81ന്‌റെ രൂപീകരണത്തിലേക്ക് നയിച്ചത്. ഈ വർഷം ജനുവരിയാലാണ് ഇത് തെന്നിമാറിയത്. ഇത്തരമൊരു അടര്‍ന്നു പോകല്‍ ഉണ്ടാകുമെന്ന് മേഖല നിരീക്ഷിച്ചു പോന്നിരുന്ന ഗവേഷകര്‍ നേരത്തേ വിലയിരുത്തിയിരുന്നു.

ശക്തമായ അന്റാർട്ടിക് തീരപ്രവാഹത്തിന്റെ പ്രഭാവത്തിലാണ് എ18 വെഡെല്‍ കടലിലൂടെ കിലോമീറ്ററുകളോളം നീങ്ങിയത്. അതിശക്തമായ പ്രവാഹം തുടരുന്നതിനാല്‍ കൂടുതല്‍ ദൂരത്തേക്ക് പോകുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ മഞ്ഞുമല ശക്തമായി നിരീക്ഷിച്ചു വരികയാണ്.

അതിനിടെ ലോകത്തിലെ ഏറ്റവു വലിയ ഒഴുകുന്ന മഞ്ഞുമല, ദക്ഷിണ ജോര്‍ജിയയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. 135 കീലോമീറ്റര്‍ നീളവും, 25 കിലോമീറ്റര്‍ വീതിയുമുള്ള കൂറ്റന്‍ മഞ്ഞുമല, 20221 മെയില്‍ അനഅറാര്‍ട്ടിക്കയിലെ ഫില്‍ച്ചര്‍- റോണ്‍ ഐസ് ഷീറ്റില്‍ നിന്നാണ് രൂപപ്പെട്ടത്. ഇത് ജോര്‍ജിയയിലെ ആഴം കുറഞ്ഞ ജലാശയങ്ങളിലെ ജലനിരപ്പ് ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും ഇത് വന്യ ജീവികളുടെ ഭീക്ഷണിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മഞ്ഞുമലകള്‍ ഉരുകുന്നത് മൂലം നിരവധി ഗുണങ്ങളുണ്ടെങ്കിലും, ഇത് കപ്പല്‍ ഗതാഗതം, മീന്‍ പിടിത്തം, സമുദ്രത്തിലെ ആവാസ വ്യവസ്ഥ എന്നിങ്ങനെ നിരവധി കാര്യങ്ങളെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി