Science

സമീപകാല ഓർമകൾ പോലും ചില സമയത്ത് കബളിപ്പിച്ചേക്കാമെന്ന് പഠനം

ഹ്രസ്വകാല ഓര്‍മകളുടെ മിഥ്യാധാരണയെന്നാണ് ഗവേഷകര്‍ ഈ പ്രതിഭാസത്തെ വിളിച്ചത്

വെബ് ഡെസ്ക്

കാലങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച കാര്യങ്ങള്‍ പലപ്പോഴും ആളുകള്‍ മറന്ന് പോകാറുണ്ട്. അങ്ങനെ ഓര്‍ത്തെടുക്കുന്നവ മിക്കപ്പോഴും തെറ്റാകാറുമുണ്ട്. എന്നാല്‍ ഏറ്റവും അടുത്ത നിമിഷം സംഭവിച്ച കാര്യങ്ങള്‍ പോലും ആളുകള്‍ തെറ്റായാണ് ഓര്‍ത്തെടുക്കുന്നതെന്നും നിമിഷങ്ങള്‍ക്കകം തന്നെ മനുഷ്യന്റെ ഓര്‍മകള്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ ഗവേഷകരാണ് മനുഷ്യന്റെ ഒര്‍മകളുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തല്‍ നടത്തിയത്. ഹ്രസ്വകാല ഓര്‍മകളുടെ മിഥ്യാധാരണയെന്നാണ് ഗവേഷകര്‍ ഈ പ്രതിഭാസത്തെ വിളിച്ചത്.

ഹ്രസ്വകാല സംഭവങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ പോലും മനുഷ്യന്റെ ഓര്‍മ തെറ്റിദ്ധരിപ്പിക്കുന്നതായി മാറുമെന്ന് ഗവേഷണത്തിന്റെ ആദ്യ രചയിതാവായ ഡോ.മാര്‍ട്ടെ ഒട്ടന്‍ പറഞ്ഞു. രണ്ട് സെക്കന്റ് , ഒരു സെക്കന്റ്, അര സെക്കന്റ് ഒക്കെ ആകുമ്പോഴേക്ക് ചില ഓര്‍മകള്‍ മങ്ങി തുടങ്ങും. ഈ സമയത്ത് നമ്മുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് തലച്ചോര്‍ ഓര്‍മകളെ പൂരിപ്പിക്കുകയും തെറ്റായ ഓര്‍മകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.

പരീക്ഷണത്തിന്റെ ഭാഗമായി ചില ആളുകളെ മിറര്‍ ഇമേജ് രിതിയിലുള്ള അക്ഷരങ്ങള്‍ കാണിച്ചപ്പോള്‍ അവര്‍ പലപ്പോഴും അക്ഷരങ്ങള്‍ ശരിയായി തന്നെയാണ് കണ്ടത്. കൂടുതല്‍ പഠനത്തിനായി അവര്‍ നാല് പരീക്ഷണങ്ങള്‍ ചെയ്തു.

ആദ്യത്തെ ഘട്ടത്തിലെ മിറര്‍ ഇമേജ് കാണിച്ചതിന് ശേഷം വീണ്ടും പരീക്ഷണത്തില്‍ പങ്കെടുത്തവരെ കുറച്ച് അക്ഷരങ്ങള്‍ കാണിക്കുകയും അവയെ അവഗണിക്കാന്‍ ആവശ്യപ്പെട്ട്‌കൊണ്ട് ശ്രദ്ധതിരിക്കുകയും ചെയ്തു. തുടര്‍ന്ന് ആദ്യത്തെ ചിത്രത്തില്‍ ഒരു പ്രത്യേക സ്ഥലത്തുള്ള അക്ഷരത്തെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടു. ഇതില്‍ അവരുടെ ആത്മ വിശ്വാസത്തെ വിലയിരുത്തുകയും ചെയ്തു. പരീക്ഷണത്തില്‍ പങ്കെടുത്ത 23 പേരും അവരുടെ ഉത്തരങ്ങളില്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടമാക്കിയെങ്കിലും മിറര്‍ ഇമേജായി കാണിച്ച അക്ഷരങ്ങളെ അവരില്‍ ഭൂരിഭാഗം പേരും തെറ്റായി പറഞ്ഞു. തിരിച്ചറിയാന്‍ ആവശ്യപ്പെടുന്ന അക്ഷരം മിറര്‍ ഇമേജാകുമ്പോഴാണ് ഇത്തരത്തില്‍ തെറ്റ് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ മനസിലാക്കി. 37% അവസരങ്ങളിലും ഇത്തരത്തില്‍ മിറര്‍ ഇമേജ് കാണിക്കുമ്പോള്‍ അവര്‍ അക്ഷരങ്ങളെ ശരിയായി തന്നെയാണ് കാണുന്നത്.

പരീക്ഷണങ്ങളില്‍ പങ്കെടുത്തവര്‍ കാണിച്ച ഉയര്‍ന്ന ആത്മ വിശ്വാസം അവര്‍ ഉത്തരങ്ങള്‍ ഊഹിക്കുന്നതായേക്കാമെന്ന സാധ്യതയെ തള്ളികളഞ്ഞുവെന്നും ഗവേഷകര്‍ കൂട്ടിചേര്‍ത്തു

ആളുകള്‍ക്ക് അക്ഷരങ്ങളെക്കുറിച്ചുള്ള ശരിയായ അറിവും അത് എങ്ങനെയായിരിക്കുമെന്ന പ്രതീക്ഷയുമാണ് ഇത്തരത്തില്‍ മിറര്‍ ചെയ്ത് കാണിക്കുമ്പോഴും ശരിയായി കാണുന്നതിനുള്ള കാരണമെന്ന് ഗവേഷകര്‍ പറയുന്നു. പരീക്ഷണത്തിനെടുക്കുന്ന സമയവും ശ്രദ്ധ മാറ്റുന്നതിന്റെ സമയവും വര്‍ധിക്കുന്നതനുസരിച്ച് തെറ്റുകളുടെ എണ്ണം വര്‍ധിക്കുന്നത് മിറര്‍ ഇമേജിലുള്ള അക്ഷരങ്ങള്‍ കാണിക്കുമ്പോള്‍ മാത്രമാണെന്ന് ഗവേഷകര്‍ മനസിലാക്കി. അവര്‍ അക്ഷരങ്ങളെ എങ്ങനെ മനസിലാക്കി എന്നതിലല്ല തെറ്റുകള്‍ സംഭവിക്കുന്നതെന്നും അവരുടെ ഹ്രസ്വകാല ഓര്‍മകളിലെ ധാരണകളാണ് കാരണമെന്നും ഗവേഷകര്‍ പറയുന്നു.

പരീക്ഷണങ്ങളില്‍ പങ്കെടുത്തവര്‍ കാണിച്ച ഉയര്‍ന്ന ആത്മ വിശ്വാസം അവര്‍ ഉത്തരങ്ങള്‍ ഊഹിക്കുന്നതായേക്കാമെന്ന സാധ്യതയെ തള്ളികളഞ്ഞുവെന്നും ഗവേഷകര്‍ കൂട്ടിചേര്‍ത്തു. സമാനമായ മൂന്ന് പരീക്ഷണങ്ങളില്‍ പങ്കെടുത്ത 348 പേരില്‍ നിന്നുള്ള ഗവേഷണഫലങ്ങളില്‍ നിന്നാണ് കണ്ടെത്തലിലെത്തിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി. യാഥാര്‍ഥ ജീവിതത്തിലെ സാഹചര്യങ്ങളിലും ഇത്തരത്തില്‍ ഓര്‍മകള്‍ തെറ്റായി മാറുന്നുണ്ടോയെന്ന് കണ്ടെത്താമെന്നുള്ള പ്രതീക്ഷയിലാണ് ഗവേഷകര്‍.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം