Science

'അഥവാ എന്തെങ്കിലും സംഭവിച്ചാൽ'; ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയം ഉറപ്പാക്കാൻ പ്ലാൻ ബിയുമായി ഐഎസ്ആർഒ

വെബ് ഡെസ്ക്

പ്രതികൂല സാഹചര്യങ്ങളുണ്ടായാൽ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയമുറപ്പിക്കാൻ 'പ്ലാൻ ബി'യുമായി ഐഎസ്ആർഒ. ലാൻഡർ മൊഡ്യൂളിന് എന്തെങ്കിലും സംഭവിച്ചാൽ ചന്ദ്രയാൻ-3 ന്റെ ലാൻഡിങ് ഓഗസ്റ്റ് 27ലേക്ക് മാറ്റുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.

ലാൻഡർ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും അടിസ്ഥാനമാക്കിയായിരിക്കും ലാൻഡിങ് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ-ഐഎസ്ആർഒ ഡയറക്ടർ നിലേഷ് എം ദേശായി പറഞ്ഞു. നിലവിൽ ഓഗസ്റ്റ് 23ന് വൈകിട്ട് 6.04നാവും ലാൻഡർ മൊഡ്യൂൾ ചന്ദ്രയാൻ -3 ചാന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുകയെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.

ഇന്നും നാളെയും ചന്ദ്രയാൻ 3 ന്റെ സ്ഥിതി തുടർച്ചയായി നിരീക്ഷിക്കും. ചന്ദ്രയാൻ 3 വിചാരിച്ച രീതിയിൽ തന്നെയാണ് സഞ്ചരിക്കുന്നതെന്നും എല്ലാ ഘടകങ്ങളും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു. "ചന്ദ്രയാൻ 3 ആഗസ്റ്റ് 23ന് ചന്ദ്രനിൽ ഇറങ്ങാൻ പ്രാപ്തമാണോയെന്ന് രണ്ട് മണിക്കൂർ മുൻപ് തുടങ്ങി നിരീക്ഷിക്കും. സാഹചര്യം അനുയോജ്യമെങ്കിൽ 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേയ്ക്ക് ഇറക്കാൻ ശ്രമിക്കും. അനുയോജ്യമല്ലെന്ന് കണ്ടെത്തിയാൽ ലാൻഡിങ് ഓഗസ്റ്റ് 27ലേക്ക് മാറ്റിവയ്ക്കും. ആഗസ്റ്റ് 27ന് സോഫ്റ്റ് ലാൻഡിങ് നടത്തിയാൽ പ്രധാന സൈറ്റിൽ നിന്ന് 400-450 കിലോമീറ്റർ അകലെ, സുരക്ഷിതമായി പേടകം ചന്ദ്രനിലിറങ്ങും. പരാജയപ്പെടാൻ സാധ്യതയുണ്ടെങ്കിൽ അതിനെ എങ്ങനെ മറികടക്കാമെന്നാണ് ഇത്തവണ ആദ്യം മനസ്സിൽ കുറിച്ചത്" -നിലേഷ് എം ദേശായി പറഞ്ഞു.

രണ്ടാംഘട്ട ഡീബൂസ്റ്റിങ്ങും പൂർത്തിയായതോടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് നിമിഷത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. സെക്കൻഡിൽ രണ്ട് കിലോമീറ്ററോളം വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ സെക്കൻഡിൽ 1-2 മീറ്റർ വേഗത്തിലേക്ക് നിയന്തിച്ചാണ് സോഫ്റ്റ് ലാൻഡിങ് നടത്തുക.

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 പേടകത്തിലെ ലാൻഡർ മൊഡ്യൂൾ ഓഗസ്റ്റ് 17നാണ് അതുവരെ അതിനെ നയിച്ചിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെട്ട് ചന്ദ്രോപരിതലത്തിന് ഏറ്റവും അടുത്ത് എത്തിയിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും