Science

കാലാവസ്ഥാ പ്രവചനം ഇനി കിറുകൃത്യമാകും; ഇൻസാറ്റ് -3ഡിഎസ് വിക്ഷേപിക്കാനൊരുങ്ങി ഇസ്രോ

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ജിഎസ്എൽവി- എഫ്14 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക

വെബ് ഡെസ്ക്

കാലാവസ്ഥാ മാറ്റങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവ സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകാൻ കഴിയുന്ന ഉപഗ്രഹമായ ഇൻസാറ്റ് -3ഡിഎസിന്റെ വിക്ഷേപണത്തിനൊരുങ്ങി ഐ എസ് ആർ ഒ. 17ന് വൈകിട്ട് 5.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ജിഎസ്എൽവി- എഫ്14 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കു. ജി എസ് എൽ വിയുടെ പതിനാറാമത്തെ ദൗത്യമാണിത്.

ഇൻസാറ്റ് -3ഡിഎസിനെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലാ(ജിടിഒ)ണ് റോക്കറ്റ് എത്തിക്കുക. അവിടെനിന്ന്ഭ്ര ഘട്ടംഘട്ടമായി ഭ്രമണപഥമുയർത്തി ഉപഗ്രഹത്തെ ജിയോ സ്റ്റേഷനറി ഓർബിറ്റിലേക്ക് എത്തിക്കുമെന്നും ഐ എസ് ആർ ഒ അറിയിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയമാണ് ദൗത്യത്തിന്റെ പൂർണ ചെലവ് വഹിക്കുന്നത്.

ഇന്ത്യയുടെ കാലാവസ്ഥ പ്രവചന ശേഷി വർധിപ്പിക്കുന്നതിനും കാലാവസ്ഥ നിരീക്ഷണം കൂടുതൽ വിപുലമാക്കുന്നതിനും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ഉപഗ്രഹമാണ് ഇൻസാറ്റ്-3ഡിഎസ്. നിരീക്ഷണത്തിനായി ആറ് ചാനലുകളുള്ള ഇമേജറും 19 ചാനലുകൾക്കുള്ള സൗണ്ടറും ഉൾപ്പെടെ അത്യാധുനിക പേലോഡുകളാണ് ഉപഗ്രഹത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. മികവാർന്ന വിവരങ്ങൾ ശേഖരിക്കാൻ ഉപഗ്രഹത്തെ പ്രാപ്തമാക്കുന്ന ഘടകങ്ങളാണിവ.

ഒപ്പം ഡേറ്റാ റിലേ ട്രാൻസ്‌പോണ്ടർ (ഡി ആർ ടി) പോലെ അത്യാവശ്യ ആശയവിനിമയ പേലോഡുകളും ഇൻസാറ്റ്-3ഡിഎസിലുണ്ട്. ഓട്ടോമാറ്റിക് ഡേറ്റ കലക്ഷൻ പ്ലാറ്റ്‌ഫോമുകളിൽനിന്നും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നും വിവരങ്ങൾ ശേഖരിക്കാൻ ഇവ സഹായിക്കും. ഇത് കാലാവസ്ഥാ പ്രവചന ശേഷിയും വർധിപ്പിക്കും.

ബീക്കൺ ട്രാൻസ്മിറ്ററുകളിൽനിന്ന് ഡിസ്ട്രസ് സിഗ്നലുകളും അറിയിപ്പുകൾ സ്വീകരിക്കാൻ വേണ്ടി എസ് എ എസ് ആൻഡ് ആർ എന്ന ട്രാൻസ്പോണ്ടറും ഉപഗ്രഹത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തിൽ രക്ഷാപ്രവർത്തനം, തിരച്ചിൽ എന്നിവയ്ക്ക് ഈ ഉപകരണം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യ മെറ്റീരിയോളജി ഡിപ്പാർട്ട്‌മെന്റ്, നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിങ് (എൻ സി എം ആർ ഡബ്ല്യു എഫ്), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐ ഐ ടി എം), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (എൻ ഐ ഒ ടി) , ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഐ എൻ സി ഒ ഐ എസ്) ഉൾപ്പെടെ വിവിധ ഏജൻസികളും ഇൻസ്റ്റിറ്റ്യൂട്ടുകളും മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനങ്ങൾക്കായി ഇൻസാറ്റ്-3ഡിഎസ് ഉപഗ്രഹത്തെയാകും ഇനിമുതൽ ആശ്രയിക്കുക.

അടുത്ത രണ്ടുവർഷത്തിനിടെ 30 വിക്ഷേപണങ്ങളാണ് ഐഎസ്ആർഒ ശ്രീഹരിക്കോട്ടയിൽനിന്ന് നടത്താൻ പദ്ധതിയിടുന്നത്. ഈ വിക്ഷേപണങ്ങളിൽ പകുതിയും ഇന്ത്യയുടെ വാണിജ്യ ബഹിരാകാശമേഖലയ്ക്കുവേണ്ടിയുള്ളതാണ്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍