Science

ഇനി മീന്‍കറി തയാറാക്കാം 'മെയ്ഡ് ഇന്‍ ലാബ്' നെയ്മീന്‍, ആവോലി മാംസം ഉപയോഗിച്ച്‌!

മീനുകളില്‍നിന്ന് പ്രത്യേക കോശങ്ങള്‍ വേരിതിരിച്ചെടുത്ത് ലബോറട്ടറി അന്തരീക്ഷത്തില്‍ മാംസം വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നത്

വെബ് ഡെസ്ക്

സെല്‍കള്‍ച്ചറിലൂടെ ലബോറട്ടറിയില്‍ മത്സ്യമാംസം വളര്‍ത്തിയെടുക്കുന്നതിനുള്ള ഗവേഷണത്തിനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. ഉയര്‍ന്ന വിപണിമൂല്യമുള്ള കടല്‍മത്സ്യങ്ങളായ നെയ്മീന്‍, ആവോലി തുടങ്ങിയവയിലാണ് ആദ്യഘട്ടത്തില്‍ ഗവേഷണം നടത്തുന്നത്.

മീനുകളില്‍നിന്ന് പ്രത്യേക കോശങ്ങള്‍ വേരിതിരിച്ചെടുത്ത് ലബോറട്ടറി അന്തരീക്ഷത്തില്‍ വളര്‍ത്തിയെടുക്കുന്നതാണ് കോശാധിഷ്ഠിത വളര്‍ത്തു മത്സ്യമാംസം. മീനുകളുടെ തനത് രുചിയും പോഷകഗുണങ്ങളും ഇങ്ങനെ വളര്‍ത്തിയെടുക്കുന്ന മാംസത്തിനുണ്ടാകും. സമുദ്രഭക്ഷ്യവിഭവങ്ങള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത നിറവേറ്റാനും കടല്‍മത്സ്യസമ്പത്തിന്റെ അമിതചൂഷണം ഒഴിവാക്കാനും ഈ പദ്ധതി സഹായിക്കും.

കോശാധിഷ്ഠിത മത്സ്യമാംസം വികസിപ്പിക്കുന്നതിനുള്ള സംയുക്ത ഗവേഷണം സംബന്ധിച്ച ധാരണാപത്രം സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണനും നീറ്റ് മീറ്റ് ബയോടെക് സിഇഒ ഡോ സന്ദീപ് ശര്‍മയും കൈമാറുന്നു

പൊതു-സ്വകാര്യ പങ്കാളിത്തരീതിയിലുള്ള ഗവേഷണ സഹകരണത്തിനായി ഡല്‍ഹി ആസ്ഥാനമായുള്ള നീറ്റ് മീറ്റ് ബയോടെക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയമുമായി സിഎംഎഫ്ആര്‍ഐ ധാരണയിലെത്തി. കടല്‍ മീനുകളുടെ കോശവികസന ഗവേഷണത്തിന് സിഎംഎഫ്ആര്‍ഐ നേതൃത്വം നല്‍കും. സെല്ലുലാര്‍ബയോളജി ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിഎംഎഫ്ആര്‍ഐയിലെ സെല്‍കള്‍ച്ചര്‍ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തുക. ജനിതക ജൈവ-രാസ വിശകലന പഠനങ്ങളും സിഎംഎഫ്ആര്‍ഐ നടത്തും. കോശവളര്‍ച്ച അനുകൂലമാക്കുന്നതടക്കമുള്ള മറ്റ് പ്രവര്‍ത്തനങ്ങളും ബയോറിയാക്ടറുകളിലൂടെ ഉല്‍പ്പാദനം കൂട്ടുന്നതിനും നീറ്റ് മീറ്റ് ബയോടെക് നേതൃത്വം നല്‍കും.

കോശാധിഷ്ഠിത മത്സ്യമാംസ മേഖലയില്‍ സിംഗപ്പൂര്‍, ഇസ്രയേല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം മുന്‍നിരയിലെത്തിക്കുന്നതിനുള്ള ഗവേഷണ പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭക്ഷ്യ-പോഷക സുരക്ഷ കൈവരിക്കാന്‍ മാത്രമല്ല സമുദ്രപരിസ്ഥിതി മെച്ചപ്പെട്ട രീതിയില്‍ സംരക്ഷിക്കുന്നതിനും പദ്ധതി ഗുണം ചെയ്യും. ആവശ്യകതയ്ക്കനുസരിച്ച് സുസ്ഥിരവും സുരക്ഷിതവുമായ സീഫുഡ് ഉല്‍പ്പാദനത്തിന് പുതിയ നീക്കം വഴിയൊരുക്കമെന്നും അദ്ദേഹം പറഞ്ഞു.

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു