Science

അഞ്ച് വര്‍ഷത്തിനുശേഷം വീണ്ടുമൊരു ദിശനിര്‍ണയ ഉപഗ്രഹം; എന്‍വിഎസ്1 നാളെ വിക്ഷേപിക്കും

വെബ് ഡെസ്ക്

ഇന്ത്യയുടെ ദിശനിര്‍ണയ ഉപഗ്രഹമായ എന്‍വിഎസ്-01 ഐഎസ്ആര്‍ഒ നാളെ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. തദ്ദേശീയ ഗതിനിർണയ സംവിധാനമായ നാവിക് പ്രവര്‍ത്തനക്ഷമമായി തുടരുന്നതിന് ഏഴ് ഉപഗ്രഹങ്ങളുടെ സമൂഹം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍വിഎസ്-01 ന്റെ വിക്ഷേപണം. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ സവിശേഷതകള്‍ വര്‍ധിപ്പിക്കുന്നതിനുമായി നാവിക് സീരീസിനായി വിഭാവനം ചെയ്തിരിക്കുന്ന രണ്ടാം തലമുറ ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണ് എന്‍വിഎസ്-01.

"സേവനങ്ങള്‍ വിപുലമാക്കുന്നതിനായി ഈ ശ്രേണിയില്‍ എൽ1 ബാന്‍ഡ് സിഗ്‌നലുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു തദ്ദേശീയ അറ്റോമിക് ക്ലോക്കും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുരുക്കം ചില രാജ്യങ്ങള്‍ മാത്രം കൈവശം വച്ചിരിക്കുന്ന ഒരു സുപ്രധാന സാങ്കേതിക വിദ്യയാണിത്," ഐഎസ്ആര്‍ഒ പ്രസ്താവനയില്‍ പറയുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് രാവിലെ 10.42 നാണ് വിക്ഷേപണം.

എന്താണ് നാവിക്?

നാവിക് എന്നത് ഐഎസ്ആര്‍ഒ വികസിപ്പിച്ച ഒരു പ്രാദേശിക നാവിഗേഷന്‍ സാറ്റ്ലൈറ്റ് സിസ്റ്റമാണ്. ഏഴ് ഉപഗ്രഹങ്ങളുടെ സമൂഹത്തിനൊപ്പം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ ശൃംഖലയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് പൊസിഷന്‍ സേവനങ്ങള്‍, സുരക്ഷാ സേനകള്‍ പോലുള്ള തന്ത്രപ്രധാന ഉപയോക്താക്കള്‍ക്കുവേണ്ടി മാത്രമായുള്ള നിയന്ത്രിത സേവനങ്ങള്‍ എന്നിങ്ങനെ രണ്ടു തരം സേവനങ്ങളാണ് നാവിക് ലഭ്യമാക്കുന്നത്.

ജിയോ സിങ്ക്രണൈസ് (മൂന്നെണ്ണം), ജിയോ സ്റ്റേഷണറി (നാലെണ്ണം) ഭ്രമണപഥങ്ങളിലായാണ് ഈ ഏഴ് ഉപഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയും രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് 1,500 കിലോമീറ്റര്‍ വരെയുള്ള പ്രദേശവും ഉള്‍പ്പെടുന്നതാണ് നാവിക്കിന്റെ പരിധി.

20 മീറ്ററിലും മികച്ച ഉപയോക്തൃസ്ഥാന കൃത്യതയും നാനോ സെക്കന്‍ഡിലും മികച്ച സമയകൃത്യതയും ഉറപ്പാക്കുന്ന തരത്തിലാണ് നാവിക് സിഗ്നലുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. നാവിഗേഷന്‍ സേവന ആവശ്യങ്ങള്‍ക്കായി വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യവുമായാണ് ഐഎസ്ആര്‍ഒ നാവിക് പ്രാവര്‍ത്തികമാക്കിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും