Science

ഐഎസ്ആർഒയുടെ പുതുവത്സര സമ്മാനം; എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം

ജ്യോതിര്‍ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സമഗ്ര പഠനമാണ് എക്‌സ്‌പോസാറ്റ് ദൗത്യത്തിന്റെ ലക്ഷ്യം

വെബ് ഡെസ്ക്

ഇന്ത്യയുടെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്‌സ്‌പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് എക്‌സ്‌പോസാറ്റിനെയും വഹിച്ചുകൊണ്ട് രാവിലെ 9.10ന് പിഎസ്എല്‍വി-സി58 കുതിച്ചുയർന്നു. പി എസ് എൽ വി യുടെ അറുപതാം വിക്ഷേപണമാണ് പുതുവത്സര ദിനത്തിൽ ഐഎസ്ആർഒ നടത്തിയത്.

650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് എക്സോപസാറ്റ് എത്തുക. അഞ്ച് വർഷം നീണ്ട പഠനങ്ങൾ ഇവിടെ നടത്തും. ജ്യോതിര്‍ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സമഗ്ര പഠനമാണ് എക്‌സ്‌പോസാറ്റ് ദൗത്യത്തിന്റെ ലക്ഷ്യം. ഐഎസ്ആർഒയും ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (ആർആർഐ) സഹകരിച്ചാണ് എക്‌സ്‌പോസാറ്റ് നിർമിച്ചത്.

തിരുവനന്തപുരം എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർഥിനികൾ നിർമിച്ച വീസാറ്റ് എന്ന പേലോഡും വിക്ഷേപണ വാഹനത്തിൽ കുതിച്ചുയർന്നിട്ടുണ്ട്. വീസാറ്റ് ഉൾപ്പെടെ 10 പരീക്ഷണ പേലോഡുകൾ വഹിച്ച് റോക്കറ്റിന്റെ നാലാംഘട്ടം ഭൂമിയിൽനിന്ന് 350 കിലോമീറ്റർ ഉയരത്തിലാണ് തുടരുക.

തീവ്ര ശോഭയുള്ള ജ്യോതിശാസ്ത്ര എക്സ്റേ സ്രോതസ്സുകളുടെ വിവിധ ചലനാത്മകത പഠിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ധ്രുവരേഖാ ദൗത്യമാണ് എക്സ്പോസാറ്റ്. അഞ്ചുവര്‍ഷം നീളുന്ന എക്‌സ്‌പോസാറ്റ് ദൗത്യം പ്രകാശ തരംഗങ്ങളുടെ വൈബ്രേഷന്‍ ഓറിയന്റേഷന്‍ അളക്കും. ഇത് ബഹിരാകാശ സ്രോതസ്സുകളുടെ റേഡിയേഷന്‍ മെക്കാനിസം മനസ്സിലാക്കാന്‍ സഹായിക്കും.

രണ്ട് ശാസ്ത്രീയ പേലോഡുകള്‍ ഉൾപ്പെടുന്നതാണ് എക്‌സ്പോസാറ്റ്. പോളിക്‌സ് (പോളാരിമീറ്റര്‍ ഇന്‍സ്ട്രുമെന്റ് ഇന്‍ എക്സ്-റേസ്) ആണ് പ്രധാന പേലോഡ്. ഇത് ജ്യോതിശാസ്ത്ര ഉത്ഭവത്തിന്റെ 8-30 കെഇവി യൂണിറ്റ് ഫോട്ടോണുകളുടെ ഇടത്തരം എക്സ്-റേ ഊര്‍ജ ശ്രേണിയിലെ പോളാരിമെട്രി പാരാമീറ്ററുകള്‍ (ധ്രുവീകരണത്തിന്റെ ഡിഗ്രിയും കോണും) അളക്കും. എക്‌സ്എസ്‌പെക്റ്റ് ((എക്‌സ്-റേ സ്‌പെക്ട്രോസ്‌കോപ്പി ആന്‍ഡ് ടൈമിങ്) ആണ് രണ്ടാമത്തെ പേലോഡ്. ഇത് 0.8-15 കെവി ഊര്‍ജശ്രേണിയിലുള്ള സ്‌പെക്ട്രോസ്‌കോപ്പിക് വിവരങ്ങള്‍ നല്‍കും.

പ്രകാശ രശ്മികളുടെ ഉറവിടങ്ങളുടെ താത്കാലികമായ സ്‌പെക്ട്രല്‍, ധ്രുവീകരണ സവിശേഷതകള്‍ ഒരേസമയം പഠിക്കാന്‍ ഇത് എക്‌സ്‌പോസാറ്റിനെ പ്രാപ്തമാക്കുന്നു. തമോഗർത്തങ്ങൾ, ന്യൂട്രണ്‍ നക്ഷത്രങ്ങൾ അടക്കമുള്ളവയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഈ പഠനം സഹായിക്കും.

ശാസ്ത്രീയവും വാണിജ്യവുമായ പേലോഡുകള്‍ വഹിക്കുന്ന പോയം (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ പരീക്ഷണ മോഡ്യൂള്‍) എന്ന ഉപഗ്രഹവും എക്‌സ്പോസാറ്റിനൊപ്പം ഐഎസ്ആർഒ വിക്ഷേപിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ