Science

എസ്എസ്എൽവി റോക്കറ്റ് സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ ഐഎസ്ആർഒ

ഓൺ ഡിമാൻഡ് വിക്ഷേപണങ്ങൾ സാധ്യമാക്കും

വെബ് ഡെസ്ക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ചെറു ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി (സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ ഐഎസ്ആര്‍ഒ. ലേലത്തിലൂടെ ചെറു റോക്കറ്റ് കൈമാറാനാണ് ഐഎസ്ആര്‍ഒയുടെ തീരുമാനം.

അഞ്ച് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) നിര്‍മിക്കാനുള്ള കരാര്‍ കഴിഞ്ഞ വര്‍ഷം ഐഎസ്ആര്‍ഒ ഒരു കണ്‍സോഷ്യത്തിന് നല്‍കിയിരുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്ക്‌സ് ലിമിറ്റഡും ലാര്‍സന്‍ ആന്‍ ടര്‍ബോയും ചേര്‍ന്ന കണ്‍സോഷ്യമാണ് നിര്‍മാണ കരാര്‍ സ്വന്തമാക്കിയത്. എന്നാല്‍ എസ്എസ്എല്‍വിയുടെ നിര്‍മാണം മാത്രമല്ല പൂര്‍ണമായും സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് ആലോചന.

10 മുതല്‍ 500 കിലോഗ്രാം വരെ ഭാരമുള്ള മിനി, മൈക്രോ, നാനോ വിഭാഗങ്ങളില്‍പ്പെട്ട ഉപഗ്രഹങ്ങളെ ഭൗമോപരിതലത്തില്‍നിന്ന് 500 കിലോമീറ്റര്‍ വരെ അകലെയുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റുകളിലേക്ക് വിക്ഷേപിക്കാന്‍ കഴിവുള്ളതാണ് എസ് എസ് എല്‍ വി. 34 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള ഈ വിക്ഷേപണ വാഹനത്തിന് 140 ടണ്‍ ഭാരമുണ്ട്. ഒറ്റ വിക്ഷേപണത്തില്‍ ഒന്നിലധികം ഭ്രമണപഥങ്ങളിൽ വിക്ഷേപണം നടത്താനും സാധിക്കും. 169 കോടി മുതല്‍ മുടക്കില്‍ വികസിപ്പിച്ചെടുത്ത എസ് എസ് എല്‍ വി യുടെ ആദ്യ വിക്ഷേപണം കോവിഡ് പ്രതിസന്ധി മൂലം വൈകിയിരുന്നു. തുടര്‍ന്ന് 2022 ഓഗസ്റ്റില്‍ നടത്തിയ ആദ്യ വിക്ഷേപണം പരാജയപ്പെട്ടു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം ശ്രമം വിജയിച്ചു. ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദി സാറ്റ് 2, അമേരിക്കന്‍ കമ്പനി അന്റാരിസിന്റെ ജാനസ് 1 എന്നിവയാണ് അന്ന് ഭ്രമണപഥത്തിലെത്തിച്ചത്.

ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത ആറാമത്തെ വിക്ഷേപണ വാഹനമാണ് എസ്എസ്എല്‍വി. ചെറു റോക്കറ്റ് ആയതിനാല്‍ ആവശ്യാനുസരണം ഓണ്‍ ഡിമാന്‌റ് വിക്ഷേപണ സേവനത്തിനായി എസ്എസ്എല്‍വി ഉപയോഗിക്കാം. ബഹിരാകാശ വ്യവസായത്തില്‍ വലിയ ഉണർവ് നല്‍കുന്നതാണ് ഈ മാറ്റം.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് ഒരു ലക്ഷം കടന്നു, പാലക്കാട് ലീഡ് തുടര്‍ന്ന് രാഹുല്‍ | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ