Science

'ചാന്ദ്രരഹസ്യം തേടി റോവർ യാത്രതുടങ്ങി'; പുതിയ ദൃശ്യങ്ങളുമായി ഐഎസ്ആർഒ

ചന്ദ്രയാൻ 3ന്റെ ലാൻഡർ ചന്ദ്രനിൽ ലാൻഡ് ചെയ്ത ശേഷം ഇസ്രോ പുറത്തുവിടുന്ന മൂന്നാമത്തെ ദൃശ്യമാണിത്

വെബ് ഡെസ്ക്

ചന്ദ്രോപരിതലത്തിൽ ദൗത്യം ആരംഭിച്ച പ്രഗ്യാന്‍ റോവറിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ലാൻഡറിൽ നിന്നിറങ്ങി ചന്ദ്രനിൽ ചുവടുവച്ചു മുന്നേറുന്ന റോവറിന്റെ ദൃശ്യങ്ങളാണ് എക്‌സിലൂടെ ഇസ്രോ പങ്കുവച്ചത്. ലാൻഡറിലുള്ള ക്യാമറയിൽ പകർത്തിയതാണ് ദൃശ്യം. ഇവിടെ പുതിയാതായി എന്തുണ്ട് ? എന്ന ചോദ്യത്തിന് ഒപ്പമാണ് ദൃശ്യങ്ങള്‍ ഇസ്റോ പങ്കുവച്ചിരിക്കുന്നത്. ചന്ദ്രയാൻ 3ന്റെ ലാൻഡർ ചന്ദ്രനിൽ ലാൻഡ് ചെയ്ത ശേഷം ഇസ്രോ പുറത്തുവിടുന്ന മൂന്നാമത്തെ ദൃശ്യമാണിത്.

പുതുതായി ചന്ദ്രനിൽ എന്തുണ്ടെന്ന് തിരയുകയാണ് റോവർ എന്ന തലക്കെട്ടിലാണ് ദൃശ്യങ്ങൾ. 'ചന്ദ്ര രഹസ്യങ്ങൾ തേടി പ്രഗ്യാൻ ശിവശക്തി പോയിന്റിൽ ചുറ്റിത്തിരിയുന്നു' എക്‌സിൽ ഇസ്രോ കുറിച്ചു. ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തിൽ 'വിക്രം' ലാൻഡർ ഇറങ്ങിയ പ്രദേശം 'ശിവശക്തി' എന്ന പേരിൽ അറിയപ്പെടുമെന്ന് ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. നേരത്തെ ലാൻഡറിൽ നിന്ന് റോവർ മൊഡ്യൂൾ പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പങ്കുവച്ചിരുന്നു.

ചന്ദ്രയാൻ 3 വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാർ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ എത്തിയിരുന്നു. ഇസ്‌റോയിലെ ശാസ്ത്രജ്ഞർ കുറിച്ചത് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രചോദനാത്മകമായ നിമിഷങ്ങളിലൊന്നാണെന്ന് ഇസ്ട്രാക്കിൽ നടത്തിയ പ്രസംഗത്തുനിൽ മോദി പറഞ്ഞു. ഈ നേട്ടത്തിന് ശേഷം, ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ കഴിവ് ലോകം മുഴുവൻ മനസ്സിലാക്കി. ഇന്ത്യക്കാർ മാത്രമല്ല, ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ലോകമെമ്പാടുമുള്ള ആളുകളെല്ലാം ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിൽ ആവേശഭരിതരാണെന്ന് മോദി പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിവരുമ്പോൾ തന്നെ ബെംഗളൂരുവിൽ പോയി ശാസ്ത്രജ്ഞർ ക്ക് ആശംസകൾ അർപ്പിക്കാൻ തീരുമാനിച്ചിരുന്നുവെന്നും ഇസ്ട്രാക്കിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയ്ക്കും ഗ്രീസിലെ സന്ദർശനത്തിനും ശേഷമാണ് മോദി ബംഗളുരുവിലെ ഐ എസ് ആർ ഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ (ഇസ്ട്രാക്ക്) എത്തിയത്. ഇസ്ട്രാക്കിലെത്തിയ അദ്ദേഹത്തെ ഇസ്രോ മേധാവി എസ് സോമനാഥും മറ്റ് ശാസ്ത്രജ്ഞരും ചേർന്ന് സ്വീകരിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ