Science

ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ-3; ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയം

വെബ് ഡെസ്ക്

ചന്ദ്രയാന്‍ മൂന്നിന്‌റെ സഞ്ചാരത്തില്‍ നിര്‍ണായകമായൊരു കടമ്പകൂടി മറികടന്ന് ഐഎസ്ആര്‍ഒ. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലെത്തിയ പേടകത്തിന്റെ ആദ്യ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി.

ചന്ദ്രോപരിതലത്തില്‍ നിന്ന് കുറഞ്ഞദൂരം 164 കിലോമീറ്ററും കൂടിയ ദൂരം 18,074 കിലോമീറ്ററുമുള്ള ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് ഭ്രമണപഥം താഴ്ത്തിയത്. അടുത്ത ദൂരം 170 കിലോമീറ്ററും അകലെയുള്ള ദൂരം 4,313 കിലോമീറ്ററുമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഇപ്പോൾ പേടകം എത്തിയിരിക്കുന്നത്. അടുത്ത ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് ഒൻപതിന് ഉച്ചയ്ക്ക് ഒരുമണിക്കും രണ്ട് മണിക്കുമിടയിൽ നടക്കും. തുടർന്ന് 14, 16 തീയതികളിലും ഭ്രമണപഥം താഴ്ത്തല്‍ നടക്കും.

ശനിയാഴ്ച രാത്രി 7.12 ഓടെ ആരംഭിച്ച ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ വഴിയാണ് പേടകത്തെ ചാന്ദ്ര ഭ്രമണപഥത്തിലെത്തിച്ചത്. പെരിലൂണിലെത്തിയപ്പോള്‍ (ചന്ദ്രന് ഏറ്റവും അടുത്ത സ്ഥാനം) 30.5 മിനിറ്റോളം ലാം എഞ്ചിന്‍ ജ്വലിപ്പിച്ച് ചാന്ദ്രഭ്രമണപഥ പ്രവേശനം സാധ്യമാക്കി. വിക്ഷേപണത്തിന്‌റെ എതിര്‍ദിശയിലായിലുള്ള റിട്രോ ബേര്‍ണിങ് പ്രക്രിയയാണ് നടത്തിയത്. ഈ ഘട്ടത്തിൽ പകർത്തിയ ദൃശ്യവും ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്.

ജൂലൈ 14 ലെ വിക്ഷേപണത്തിന് ശേഷം 22 ദിവസം കൊണ്ട് ഏതാണ്ട് മൂന്ന് ലക്ഷത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനരികെയെത്തിയത്. ദൗത്യത്തിന്‌റെ ആദ്യ ഭാഗമായ ഭൗമ കേന്ദ്രീകൃത ഘട്ടവും രണ്ടാം ഭാഗമായ ലൂണാര്‍ ട്രാന്‍സ്ഫര്‍ ഘട്ടവും പൂര്‍ത്തിയാക്കി, അവസാനത്തെ ഘട്ടമായ ചാന്ദ്ര കേന്ദ്രീകൃത ഫേസിലാണ് പേടകമിപ്പോള്‍ ഉള്ളത്.

പ്രൊപ്പല്‍ഷന്‍ മൊഡ്യൂളാണ് ലാന്‍ഡര്‍ മൊഡ്യൂളിനെ ഇപ്പോള്‍ നയിക്കുന്നത്. 100കിലോമീറ്റര്‍ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ എത്തുന്നതോടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂല്‍ ലാന്‍ഡര്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെടും. ഓഗസ്റ്റ് 23 നാണ് സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?