Science

ഗഗൻയാൻ: തയാറെടുപ്പ് അന്തിമഘട്ടത്തിൽ; ഡ്രൂഗ് പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐ എസ് ആർ ഒ

വെബ് ഡെസ്ക്

മനുഷ്യരെ വഹിച്ചുള്ള ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ വിക്ഷേപണത്തിനുള്ള തയാറെടുപ്പിൽ ഒരു ചുവട് കൂടി മുന്നേറി ഐഎസ്ആർഒ. നിർണായകമായ ഡ്രൂഗ് പാരച്യൂട്ടിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ക്രൂ മൊഡ്യൂളിന്റെ സഞ്ചാരം നിയന്ത്രിക്കുന്നതിനും ലാന്‍ഡിങ് സുരക്ഷിതമാക്കുന്നതിനുമാണ് ഈ പാരച്യൂട്ടിന്റെ പങ്ക് വളരെ പ്രധാനമാണ്.

ഛണ്ഡിഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക് റിസര്‍ച്ച് ലബോറട്ടറിയില്‍ റെയില്‍ ട്രാക്ക് റോക്കറ്റ് സ്ലെഡ് ഫെസിലിറ്റിയിലാണ് ഡ്രൂഗ് പാരച്യൂട്ട് വിന്യാസ പരീക്ഷണം നടത്തിയത്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററി(വി എസ് എസ് സി)ന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് എട്ട് മുതല്‍ പത്ത് വരെയാണ് പരീക്ഷണങ്ങള്‍ നടത്തിയത്.

പാരച്യൂട്ട് തുറക്കുന്നതിന് മുൻപ് വേഗത്തിൽ പോകുന്ന വസ്തുവിനെ വായുവിൽ സന്തുലിതാവസ്ഥയിൽ എത്തിക്കാൻ ഡ്രൂഗിന് കഴിയും. ഇത് വലിയ ആഘാതങ്ങളില്ലാതെ സുഗമമായ ലാൻഡിങ്ങിന് സഹായിക്കുമെന്ന് ഐഎസ്ആർഒ

യാത്രികരെ സുരക്ഷിതമായി ബഹിരാകാശത്തേക്കും തിരിച്ചും എത്തിക്കുകയെന്നതിനാണ് ബഹിരാകാശദൗത്യങ്ങളില്‍ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അതിവേഗം നീങ്ങുന്ന വസ്തുക്കളെ നിയന്ത്രിക്കുന്നതിനായുള്ള ഡ്രൂഗ് പാരച്യൂട്ടുകൾ ഉപയോഗിക്കുന്നത്. മോർട്ടാറുകൾ എന്നറിയപ്പെടുന്ന പൈറോ അധിഷ്ഠിത ഉപകരണങ്ങളിൽ പായ്ക്ക് ചെയ്തിരിക്കുന്ന ഡ്രൂഗ് പാരച്യൂട്ടുകൾ, നിർദേശമനുസരിച്ച് വായുവിലേക്ക് പുറന്തള്ളാൻ കഴിയുന്നതരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

5.8 മീറ്റർ വ്യാസമുള്ള കോണിക്കൽ റിബൺ ആകൃതിയിലുള്ള ഇവയില്‍, സിംഗിള്‍ റീഫിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്. പാരച്യൂട്ട് തുറക്കുന്നതിന് മുൻപ് വേഗത്തിൽ പോകുന്ന വസ്തുവിനെ വായുവിൽ സന്തുലിതാവസ്ഥയിൽ എത്തിക്കാൻ ഡ്രൂഗിന് കഴിയും. ഇത് വലിയ ആഘാതങ്ങളില്ലാതെ പേടകത്തെ സുഗമമായ ലാൻഡിങ്ങിന് സഹായിക്കുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

ആർടിആർഎസ് സൗകര്യത്തിൽ നടത്തിയ മൂന്ന് സമഗ്ര പരിശോധനകളിൽ, ഡ്രൂഗ് പാരച്യൂട്ടുകളുടെ കാര്യക്ഷമതയും വിശ്വാസ്യതയുമാണ് വിലയിരുത്തിയിരുന്നത്. ഇത് ക്രൂ അംഗങ്ങളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

ഗഗന്‍യാന്റെ റെയില്‍ ട്രാക്ക് റോക്കറ്റ് സ്ലെഡ് വിന്യാസവും അപെക്സ് കവര്‍ സെപറേഷന്‍ പാരച്യൂട്ടുകളുടെ ക്ലസ്റ്റർ കോൺഫിഗറേഷൻ പരിശോധനകളും ഈ വർഷം ആദ്യം പൂർത്തിയാക്കിയിരുന്നു. രണ്ട് പൈലറ്റ് പാരച്യൂട്ടുകളുടെ ക്ലസ്റ്റേര്‍ഡ് വിന്യാസത്തിന്‌റെ സിമുലേഷനായിരുന്നു ആദ്യപരിശോധന.

ഈ പൈലറ്റ് പാരച്യൂട്ടുകള്‍ ഗഗന്‍യാന്‍ ദൗത്യത്തിലെ സുപ്രധാന ഭാഗമാണ്. പ്രധാന പാരച്യൂട്ടുകളെ സ്വതന്ത്രമായി വിന്യസിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. പരമാവധി ഡൈനാമിക് പ്രഷറില്‍ രണ്ട് എസിഎസ് പാരച്യൂട്ടുകളുടെ ക്ലസ്റ്റേര്‍ഡ് വിന്യാസം നടത്തിയാണ് രണ്ടാമത്തെ പരിശോധന നടത്തിയത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം