ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള മൂന്നാം ദൗത്യമായ ചാന്ദ്രയാന്‍-3 ന്റെ വിക്ഷേപം ഈ വര്‍ഷം മധ്യത്തോടെ നടക്കും. രാജ്യത്തിന്‌റെ ആദ്യ സൗരദൗത്യമായ ആദിത്യ-എല്‍1 -ന്‌റെ വിക്ഷേപണം ഇതേ സമയത്തുണ്ടാകും. ഇന്ത്യന്‍ ബഹിരാകാശ ഗവേഷക സംഘടന(ഐഎസ്ആര്‍ഒ)യുടെ മേധാവി എസ് സോമനാഥണ് രണ്ട് അഭിമാന പദ്ധതികളെ കുറിച്ചും സുപ്രധാനമായ വിവരങ്ങള്‍ പുറത്തുവിട്ടത്.
ചന്ദ്രയന്‍ 2 ല്‍ എല്ലാ ലക്ഷ്യങ്ങളും നേടാന്‍ സാധിച്ചിരുന്നില്ല. ചന്ദ്രയാന്‍ 2വിന്റെ വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് ശ്രമത്തിനിടെ ചന്ദ്രോപരിതലത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു. ചന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്റര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ ലാന്‍ഡിങ്ങ് ലക്ഷ്യമിട്ട് ചന്ദ്രയാന്‍ 2വിന്റെ പിന്‍ഗാമിയായിട്ടാണ് ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഒരുങ്ങുന്നത്. ലാന്‍ഡര്‍, റോവര്‍, ഓര്‍ബിറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ മൂന്നാം ദൗത്യമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വ്യക്തമാക്കി. ചന്ദ്രയാന്‍ 3-ന്‌റെ പരീശോധനകളും പരീക്ഷണങ്ങളഉം വിജയകരമെന്നും ഈ വര്‍ഷം മധ്യത്തോടെ വിക്ഷേപണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ വെള്ളത്തിനോ ഹിമത്തിനോ സാധ്യതകള്‍ കണ്ടെത്തുക, അടുത്തുള്ള പ്രദേശം വിശകലനം ചെയ്യുക തുടങ്ങിയവയാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ-എല്‍1 വിക്ഷേപണത്തിനുള്ള അവസാന ഒരുക്കത്തിലാണ്. സൂര്യനെക്കുറിച്ച് പഠിക്കുകയെന്ന ലക്ഷ്യമാണ് ആദിത്യ - എല്‍1ന്റേത്. ആദിത്യ-എല്‍ 1 ദൗത്യത്തിനായുള്ള ഉപകരണങ്ങള്‍ ഇതിനകം എത്തിച്ചുകഴിഞ്ഞുവെന്നും ഐഎസ്ആര്‍ഒ അവയെ ഉപഗ്രഹത്തിലേക്ക് സംയോജിപ്പിക്കാനുള്ള പ്രക്രിയയിലാണെന്നും നാലാമത് ഇന്ത്യന്‍ പ്ലാനറ്ററി സയന്‍സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ എസ് സോമനാഥ് പറഞ്ഞു. ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ ഉപഗ്രഹവുമായി സംയോജിപ്പിക്കുന്നതിനുള്ള പരിശോധനാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.