Science

അർബുദകോശങ്ങളെ നശിപ്പിക്കാൻ പുതിയ മാർഗം; നിർണായക കണ്ടെത്തലുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ

വെബ് ഡെസ്ക്

അർബുദ കോശങ്ങളെ കണ്ടെത്താനും നശിപ്പിക്കാനുമുള്ള പുതിയ മാർഗം വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ശാസ്ത്രസംഘം. ശബ്ദതരംഗങ്ങൾ കൊണ്ട് അർബുദ കോശങ്ങളെ കണ്ടെത്താനും സ്വർണം, കോപ്പർ സൾഫൈഡ് എന്നിവയിൽനിന്ന് ഹൈബ്രിഡ് നാനോകണങ്ങൾ നിർമിച്ച് ഊഷ്മാവ് ഉപയോഗിച്ച് അവയെ നശിപ്പിക്കാനും കഴിയുമെന്നാണ് കണ്ടെത്തൽ. 'എസിഎസ് അപ്ലൈഡ് നാനോ മെറ്റീരിയൽസി'ൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നേരത്തെയുള്ള കണ്ടെത്തലും അനുസൃതമായ ചികിത്സയുമാണ് അർബുദത്തിനെതിരായ പോരാട്ടത്തിൽ പ്രധാനം. വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് നാനോകണങ്ങൾ പ്രകാശം ആഗിരണം ചെയ്യുകയും ചൂട് സൃഷ്ടിക്കുകയും ചെയ്യുന്നു, ഇത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കും. ചില അർബുദത്തെ തിരിച്ചറിയാനും നാനോകണങ്ങൾക്ക് സാധിക്കും.

ഈ കണങ്ങൾക്ക് ഫോട്ടോതെർമൽ, ഓക്‌സിഡേറ്റീവ് സ്ട്രെസ്, ഫോട്ടോകൗസ്റ്റിക് സവിശേഷതകളുണ്ട്
ജയപ്രകാശ്ഐ, ഐഎസ്‌സിയിലെ ഇൻസ്ട്രുമെന്റേഷൻ ആൻഡ് അപ്ലൈഡ് ഫിസിക്‌സ് (ഐഎപി) വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ

ഇപ്പോഴുള്ള സിടി, എംആർഐ സ്കാനിങ് രീതികൾക്ക് ചിത്രം മനസ്സിലാക്കാൻ റേഡിയോളജി പ്രൊഫഷണലുകൾ ആവശ്യമാണ്. എന്നാൽ നാനോകണങ്ങളുടെ ഫോട്ടോകോസ്റ്റിക് സവിശേഷത, പ്രകാശം ആഗിരണം ചെയ്യാനും അൾട്രാസൗണ്ട് തരംഗങ്ങൾ സൃഷ്ടിക്കാനും സഹായിക്കും. കൂടുതൽ വൈരുദ്ധ്യമാർന്ന അർബുദ കോശങ്ങളെ കണ്ടെത്താനും ഇത് ഉപയോഗപ്രദമാണ്.

കോശങ്ങളിലൂടെ കടന്നുപോകുമ്പോൾ പ്രകാശത്തെ അപേക്ഷിച്ച് ശബ്ദതരംഗം ചിതറിപ്പോകുന്നതിനാൽ, കണങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന അൾട്രാസൗണ്ട് കൂടുതൽ കൃത്യമായ ഇമേജ് റെസലൂഷൻ അനുവദിക്കും. ഇതുവഴി ലഭിക്കുന്ന സ്കാനുകൾക്ക് മികച്ച വ്യക്തത നൽകാനും ട്യൂമറിലെ ഓക്സിജൻ സാച്ചുറേഷൻ അളക്കാനും സാധിക്കും.

നിലവിലെ ചികിത്സ സംവിധാനങ്ങളുമായി ഇത് സമന്വയിപ്പിക്കാൻ കഴിയും
അശോക് എം റായ്ച്ചൂർ, മെറ്റീരിയൽസ് എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസർ.

ഇതിനു മുൻപ് വികസിപ്പിച്ച നാനോകണങ്ങൾക്ക് വലുപ്പക്കൂടുതൽ കാരണം പരിമിതമായ ഉപയോഗങ്ങളാണുണ്ടായിരുന്നത്. നവീനമായ പരീക്ഷണത്തിലൂടെ സ്വർണത്തിന്റെ ചെറിയ കണികകൾ കോപ്പർ സൾഫൈഡ് പ്രതലത്തിൽ നിക്ഷേപിച്ച്, വിസ്താരം കുറഞ്ഞ ഹൈബ്രിഡ് നാനോകണങ്ങൾ നിർമിച്ചെടുക്കാം, ഇവയ്ക്ക് കോശങ്ങളിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാനും അതുവഴി ട്യൂമറുകളിൽ എത്താനും സാധിക്കും.

മനുഷ്യശരീരത്തിൽ അടിഞ്ഞുകൂടാതെ സ്വാഭാവികമായി പിന്തള്ളാൻ വലിപ്പം കുറഞ്ഞ നാനോകണങ്ങൾക്ക് സാധിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്. എന്നാൽ ഇവയുടെ ഉപയോഗം ശരീരത്തിനുള്ളിൽ സുരക്ഷിതമാണോയെന്ന് ഉറപ്പിക്കാൻ വിപുലമായ പഠനങ്ങൾ നടന്നുവരികയാണ്.

ശ്വാസകോശ സംബന്ധമായ അർബുദത്തിനും സെർവിക്കൽ ക്യാൻസർ സെൽ ലൈനുകൾക്കുമാണ് നിലവിലെ പഠനത്തിലുള്ള നാനോകണങ്ങൾ പരീക്ഷിച്ചത്. ക്ലിനിക്കൽ വികസനങ്ങൾക്കായി ഫലങ്ങൾ ഉപയോഗപ്പെടുത്താനാണ് ഗവേഷകരുടെ പദ്ധതി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്