Science

വ്യാഴത്തിലെ മിന്നൽ ഭൂമിയിലേതിന് സമാനമോ? പുതിയ കണ്ടെത്തലുമായി നാസ

ജൂണോ എന്ന ഉപഗ്രഹത്തിന്റെ റേഡിയോ റിസീവറിൽ ലഭിച്ച വിവരങ്ങളാണ് പഠനത്തിലുള്ളത്

വെബ് ഡെസ്ക്

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിൽ രൂപപ്പെടുന്ന മിന്നൽ ഭൂമിയിലേതിന് സമാനമാണോ? ചോദ്യത്തിനുത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ഭൂമിയിൽ രൂപപ്പെടുന്നതിന് സമാനമായാണ് വ്യാഴത്തിലും മിന്നൽ ഉണ്ടാകുന്നതെന്ന് സ്ഥിരീകരിച്ചിക്കുകയാണ് ശാസ്ത്രജ്ഞർ. വ്യാഴത്തെ ചുറ്റുന്ന ജൂണോ എന്ന ഉപഗ്രഹം നൽകിയ വിവരങ്ങളനുസരിച്ചാണ് നാസ വിവരം പുറത്തുവിട്ടത്.

ജൂണോയുടെ റേഡിയോ റിസീവറിലൂടെയാണ് വിവരങ്ങൾ ലഭിച്ചത്. പ്രാഗിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്മോസ്ഫെറിക് ഫിസിക്‌സിലെ ​ഗവേഷക സംഘം നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തലിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. വ്യാഴത്തിലേയും ഭൂമിയിലേയും മിന്നലിന്റെ നിരക്ക് സമാനമാണെന്നും പഠനം വ്യക്തമാക്കുന്നു.

ഒപ്റ്റിക്കൽ അളവുകളെ അടിസ്ഥാനമാക്കി മിന്നലിന്റെ ശക്തി താരതമ്യം ചെയ്യാൻ ശ്രമങ്ങൾ നടത്തിയിരുന്നു. വ്യാഴത്തിലെ മിന്നലിനെ ഏറ്റവും ശക്തമായ ഭൗമ മിന്നലുമായി താരതമ്യപ്പെടുത്താമെന്നാണ് ഗവേഷകർ പറയുന്നത്. കൂടുതൽ വിശകലനം നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

വ്യാഴത്തെ പൊതിഞ്ഞുനില്‍ക്കുന്ന തവിട്ട് നിറത്തിലുള്ള അമോണിയ മേഘങ്ങളിലും ഭൂമിയിലെ മേഘങ്ങളുടേതിന് സമാനമായി വെള്ളം തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്. മേഘങ്ങളിലുള്ള മഞ്ഞും ജലകണങ്ങളും കൂട്ടിയിടിക്കുമ്പോൾ അവയിൽ ഒരുതരം ചാർജുണ്ടാകുന്നു. ഇതിന്റെ ഫലമായി രൂപപ്പെടുന്ന വൈദ്യുതമണ്‌ഡല (ഇലക്ട്രിക് ഫീൽഡ് )മാണ് ഇടിമിന്നൽ ഉണ്ടാകാൻ കാരണമാകുന്നത്. യൂറാനസ്, നെപ്ട്യൂൺ, ശനി തുടങ്ങിയ ഗ്രഹങ്ങളിലും മിന്നലുണ്ടെന്ന് മുൻപ് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഹൈഡ്രജൻ, ഹീലിയം, മറ്റ് വാതകങ്ങളുടെ അംശം എന്നിവ ചേർന്നതാണ് വ്യാഴം. 1979ൽ നാസയുടെ വൊയേജർ 1 ബഹിരാകാശ പേടകമാണ് വ്യാഴത്തിൽ മിന്നലുണ്ടെന്ന് സ്ഥിരീകരിച്ചത്. വ്യാഴത്തിന്റെ അന്തരീക്ഷം, ഘടന, കാന്തിക മണ്ഡലം എന്നിവയെക്കുറിച്ച് പഠിക്കാൻ 2016ൽ നാസ അയച്ച ഉപഗ്രഹമാണ് ജൂണോ.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍