Science

ലൂണ 25 ചന്ദ്രോപരിതലത്തിൽ തകർന്നുവീണു; ദൗത്യം പരാജയമെന്ന് സ്ഥിരീകരിച്ച് റഷ്യ

വെബ് ഡെസ്ക്

റഷ്യന്‍ ചാന്ദ്രദൗത്യമായ ലൂണ 25 പരാജയം. പേടകം ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീണതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് അറിയിച്ചു. ഇന്നലെ ഭ്രമണപഥം മാറ്റത്തിനിടെ പേടകവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേടകം തകര്‍ന്നുവീണതായി വ്യക്തമായത്.

ഓഗസ്റ്റ് 11 വിക്ഷേപിച്ച ലൂണ 25ന്‌റെ ലാന്‍ഡിങ് നാളെ നടത്താനിരിക്കെയാണ് ദുഃഖകരമായ വാര്‍ത്ത. 47 വര്‍ഷത്തിന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമാണ് ലൂണ 25. ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ പേടകമാകാന്‍ തയ്യാറെടുക്കവെയാണ് അപ്രതീക്ഷിത സാങ്കേതിക തകരാര്‍ എത്തിയത്.

റഷ്യൻ ബഹിരാകാശ ഏജൻസിയുടെ വാർത്താ കുറിപ്പ്

ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് പേടകത്തെ എത്താന്‍ ലക്ഷ്യമിട്ട പ്രീ ലാന്‍ഡിങ് ഭ്രമണപഥത്തിലേക്ക് മാറ്റുന്ന പ്രക്രിയയ്ക്കിടെ ഇന്നലെയാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. ഇതോടെ ഭ്രമണപഥം താഴ്ത്തുന്ന പ്രവർത്തനം നടന്നില്ല. പ്രശ്നം പരിശോധിച്ചു വരുകയാണെന്ന് ഇന്നലെ അറിയിച്ച റഷ്യൻ ബഹിരാകാശ ഏജൻസി , പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്ന് ഇന്ന് സ്ഥിരീകരിച്ചു. പേടകവുമായി ഇന്നലെ മുതൽ ആശയബന്ധം വിച്ഛേദിക്കപ്പെട്ടെന്നും അത് തിരിച്ചുപിടിക്കാനായില്ലെന്നും റോസ്കോസ്മോസ് അറിയിച്ചു. നിർദ്ദിഷ്ട ഭ്രമണപഥത്തിൽ അല്ലാതെ മറ്റൊരു ഭ്രമണപഥത്തിലേക്ക് പേടകം മാറുകയായിരുന്നുവെന്നും തുടർന്ന് തകർന്നുവീണെന്നുമാണ് സ്ഥിരീകരണം. പരാജയകാരണം വിശദമായി പരിശോധിക്കുമെന്നും റോസ്കോസ്മോസ് അറിയിച്ചു.

സോവിയറ്റ് കാലത്തിന് ശേഷം റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമാണ് ലൂണ 25. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങാനും പര്യവേഷണം നടത്താനും ലക്ഷ്യമിട്ടുള്ള പദ്ധതി 2021 ൽ വിക്ഷേപിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ രണ്ട് വർഷത്തോളം പദ്ധതി വൈകുകയായിരുന്നു. ബുധനാഴ്ച ലാൻഡിങ് നിശ്ചയിച്ചിരിക്കുന്ന ചന്ദ്രയാൻ3 നെ കാത്തിരിക്കുന്നത് ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ പേടകമെന്ന ബഹുമതിയാണ്. അവസാന ഡീബൂസ്റ്റിങ്ങും പൂർത്തിയാക്കിയ ചന്ദ്രയാൻ 3 ലാൻഡർ, സോഫ്റ്റ് ലാൻഡിങ്ങിനായി സജ്ജമാണ്. ലാൻഡിങ്ങിന് നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തെ സൂര്യോദയത്തെ അടിസ്ഥാനമാക്കിയാകും ലാൻഡിങ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും