Science

നവജാത ശിശുക്കളുടെ വേദന കുറയ്ക്കാൻ സം​ഗീതത്തിന് കഴിയും; പുതിയ പഠനം

നവജാത ശിശുക്കളുടെ തലച്ചോറിന് വേദന അനുഭവപ്പെടില്ലെന്ന വാ​ദത്തെ പൂർണമായും തള്ളി കളയുകയാണ് പുതിയ പഠനം

വെബ് ഡെസ്ക്

നവജാത ശിശുക്കളുടെ വേദന കുറയ്ക്കാൻ സം​ഗീതത്തിന് സാധിക്കുമെന്നാണ് പുതിയ പഠനം. രക്തപരിശോധന നടത്തുമ്പോഴും കുത്തിവയ്പുകള്‍ എടുക്കുമ്പോഴുംനവജാത ശിശുക്കൾക്കുണ്ടാകുന്ന വേദന കുറയ്ക്കാൻ നല്ല താരാട്ടു പാട്ടുകൾക്ക് കഴിയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. നവജാത ശിശുക്കളുടെ തലച്ചോറിന് വേദന അനുഭവപ്പെടില്ലെന്ന വാ​ദത്തെ പൂർണമായും തള്ളി കളയുകയാണ് പീഡിയാട്രിക് റിസർച്ചിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം .

യുഎസിലെ ഫിലാഡൽഫിയയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റി ഹോസ്പിറ്ററിലെ നിയോനാറ്റൽ ആൻഡ് പെരിനാറ്റൽ മെഡിസിൻ ഫെലോ. ഡോ. സ്വാമിനാഥന്‍ അന്‍പഴകന്‍ നേതൃത്വം നൽകിയ പഠനത്തിലാണ് നവജാത ശിശുക്കൾക്ക് വേദന അറിയുമെന്നും അത് കുറയ്ക്കാനുള്ള മികച്ച മാർ​ഗമാണ് താരാട്ടുപാട്ടുകളെന്നും കണ്ടെത്തിയത്.

രക്ത പരിശോധനയ്ക്കു വിധേയരായ 100 ഓളം നവജാത ശിശുക്കളിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. കുഞ്ഞുങ്ങളുടെ വേ​ദനയുടെ അളവ് രേഖപ്പെടുത്തിയായിരുന്നു ​ഗവേഷണം. പരീക്ഷണത്തിനു തൊട്ട് മുൻപ് കുഞ്ഞുങ്ങൾക്ക് അൽപ്പം പഞ്ചസാര വെള്ളവും നൽകി. ഇതിൽ 54 കുഞ്ഞുങ്ങൾക്ക് കുത്തിവെയ്പ്പിനു 20 മിനിറ്റുകൾക്ക് മുൻപ് താരാട്ടുപാട്ടും കേൾപ്പിച്ചിരുന്നു.

കുഞ്ഞുങ്ങളുടെ മുഖഭാവങ്ങൾ, ശ്വസനരീതികൾ, കൈകാലുകളുടെ ചലനങ്ങൾ, എന്നിവ വിലയിരുത്തിയാണ് വേദനയുടെ ആഴം മനസിലാക്കിയത്. കുത്തിവെയ്പ്പിന് മുൻപ് രണ്ട് ഗ്രൂപ്പുകളിലെ കുട്ടികളുടേയും വേദനയുടെ സ്കോർ പൂജ്യമായിരുന്നുവെങ്കിലും കുത്തിവെയ്പ്പിനു ശേഷം അതിൽ മാറ്റം രേഖപ്പെടുത്തി. താരാട്ടു പാട്ടു കേട്ട കുട്ടികളുടെ വേദന പെട്ടന്ന് കുറഞ്ഞതായും കണ്ടെത്തി.

കുത്തിവെയ്പ്പിനു ശേഷം പാട്ടു കേൾക്കാത്ത കുട്ടികളുടെ വേദനാ സൂചിക നാലായിരുന്നു. ഒരു മിനിറ്റിനു ശേഷം അത് പൂജ്യമായി. അതേ സമയം താരാട്ടു പാട്ടു കേൾക്കാത്ത കുഞ്ഞുങ്ങളുടെ വേ​ദന ഏഴായിട്ടാണ് രേഖപ്പെടുത്തിയത് പിന്നീടത് കുറഞ്ഞ് അഞ്ചും രണ്ടുമായി മാറി.

വേദനാജനകമായ നടപടിക്രമങ്ങളിൽ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുന്നതിനുള്ള മികച്ച മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. സം​ഗീതത്തിലൂടെ ഇത് സാധിക്കുമെന്നാണ് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. കുഞ്ഞുങ്ങൾക്ക് അത്യാവശ്യമായ ക്ലിനിക്കൽ നടപടിക്രമങ്ങളിൽ പോലും ആവശ്യമെങ്കിൽ സം​ഗീതം ഉപയോ​ഗപ്പെടുത്താവുന്നതാണെന്നായിരുന്നു ശിശുക്കളുടെ വേദനയെ കുറിച്ച് പഠിക്കുന്ന യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പീഡിയാട്രിക് ന്യൂറോ സയൻസ് പ്രൊഫസറായ റെബേക്കാ സ്ലേറ്ററിന്റെ പ്രതികരണം.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം