Science

മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാന്‍ നാസ; ആർട്ടെമിസ് 1 വിക്ഷേപിച്ചു

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.17 നായിരുന്നു ആര്‍ട്ടെമിസിൻറെ വിക്ഷേപണം

വെബ് ഡെസ്ക്

മാസങ്ങള്‍ക്ക് നീണ്ട കാത്തിരിപ്പിനൊടുവില്‍ ആര്‍ട്ടെമിസ് 1 ദൗത്യം ചന്ദ്രനിലേയ്ക്ക് പറന്നുയര്‍ന്നു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39B ലോഞ്ചിങ് പാഡില്‍ നിന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.17 നായിരുന്നു ആര്‍ട്ടെമിസിൻറെ വിക്ഷേപണം. 13 ക്യൂബ്‌സാറ്റ് ഉപഗ്രഹങ്ങളും ഓറിയോണ്‍ ബഹിരാകാശ പേടകവും വഹിച്ചാണ് സ്പേസ് ലോഞ്ച് സിസ്റ്റം കുതിച്ചത്. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്നതാണ് ആര്‍ട്ടെമിസ് ദൗത്യം. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയെന്ന് നാസ അറിയിച്ചു.

13 ക്യൂബ്‌സാറ്റ് ഉപഗ്രഹങ്ങളും ഓറിയോണ്‍ ബഹിരാകാശ പേടകവും വഹിച്ചാണ് എസ്എല്‍എസ് കുതിച്ചത്

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തി 50 വർഷങ്ങൾക്ക് ശേഷമാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം. സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റും ഓറിയോൺ പേടകവും പരീക്ഷിക്കുക എന്നതാണ് വിക്ഷേപണത്തിന്റെ ലക്ഷ്യം. ആര്‍ട്ടെമിസ് ദൗത്യത്തിനായി ഉപയോഗിക്കുന്ന ബഹിരാകാശ പേടകമാണ് ഓറിയോണ്‍ കാപ്‌സ്യൂള്‍. മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള, പുനരുപയോഗം സാധ്യമായ ബഹിരാകാശ പേടകമാണ് ഓറിയോണ്‍. ഓറിയോണിനെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ സ്വാധീനത്തിലുള്ള ഭ്രമണപഥത്തിലേക്ക് നിക്ഷേപിക്കുകയും വീണ്ടും ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് തിരിച്ചിറക്കുകയും ചെയ്യുന്നതാണ് ആര്‍ട്ടെമിസിന്റെ പ്രധാന പരീക്ഷണ ഘട്ടം.

ആര്‍ട്ടെമിസ് 1 ചന്ദ്രനെ വലംവെച്ച് തിരികെ ഭൂമിയില്‍ വിജയകരമായി എത്തിയാല്‍ മനുഷ്യന് വീണ്ടും ചന്ദ്രനിലേക്ക് പോകാനുള്ള സാധ്യതകളാണ് തെളിയുന്നത്

പസഫിക് മഹാസമുദ്രത്തില്‍ കാലിഫോര്‍ണിയാ തീരത്തോട് ചേര്‍ന്നായിരിക്കും ഓറിയോണിന്റെ ലാന്‍ഡിങ്. ഡിസംബര്‍ 11 നാണ് ഓറിയോണിന്റെ ലാന്‍ഡിങ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യാത്രികർക്ക് പകരം സെൻസറുകൾ ഘടിപ്പിച്ച ഡമ്മികളാണ് ദൗത്യത്തിന് ഉപയോ​ഗിച്ചിരിക്കുന്നത്. ആര്‍ട്ടെമിസ് 1 ചന്ദ്രനെ വലം വച്ച് തിരികെ ഭൂമിയില്‍ വിജയകരമായി എത്തിയാല്‍ മനുഷ്യന് വീണ്ടും ചന്ദ്രനിലേക്ക് പോകാനുള്ള സാധ്യതകളാണ് തെളിയുന്നത്. 2024ഓടെ അതിന് കഴിയുമെന്നാണ് പ്രതീക്ഷ.

മുന്‍പ് നാല് തവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. ആദ്യത്തെ രണ്ട് തവണ സാങ്കേതിക തകരാറാണ് തിരിച്ചടിയായത്. മൂന്നാം തവണ കരീബിയന്‍ തീരത്ത് രൂപപ്പെട്ട ഇയാൻ ചുഴലിക്കാറ്റ് ഫ്ളോറിഡ ലക്ഷ്യമാക്കി നീങ്ങിയതോടെ സുരക്ഷ മുന്‍നിർത്തിയായിരുന്നു പിന്മാറേണ്ടി വന്നു. ഏറ്റവും ഒടുവില്‍ നവംബർ ഏഴിന് വിക്ഷേപണം നിശ്ചയിച്ചെങ്കിലും ഉഷ്ണമേഖലാ കൊടുങ്കാറ്റായ നിക്കോള്‍, ഫ്‍ളോറിഡന്‍ തീരത്ത് ആഞ്ഞടിക്കുമെന്ന ഭീതിയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ