Science

ചാന്ദ്ര ദൗത്യം: ബഹിരാകാശ പേടകം നിര്‍മിക്കാന്‍ ബ്ലൂ ഒറിജിന് കരാര്‍ നല്‍കി നാസ

28,150 കോടി രൂപയുടെ കരാറാണ് ബ്ലൂ ഒറിജിന് ലഭിച്ചിട്ടുള്ളത്

വെബ് ഡെസ്ക്

ബഹിരാകാശ യാത്രികരെ ചന്ദ്രനിലേക്ക് അയക്കുന്നതിനുള്ള പേടകം നിര്‍മിക്കാന്‍ നാസയുടെ കരാര്‍ നേടി ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന്‍. നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിന്റെ വിജയത്തിനായി ബെസോസിന്റെ കമ്പനി പ്രവര്‍ത്തിക്കും.

1972ലെ അപ്പോളോ ദൗത്യത്തിന് ശേഷം ആദ്യമായി ബഹിരാകാശ യാത്രികരെ ചന്ദ്രനില്‍ ഇറക്കാന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിനാണ് നാസയുടെ സഹായം ലഭിച്ചത്. 2021ല്‍ ഈ ചാന്ദ്രദൗത്യത്തിനായി 24,850 കോടിയാണ് സ്‌പേസ് എക്‌സ് നേടിയത്. 2025ല്‍ ഈ ദൗത്യം ഫലപ്രാപ്തിയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ കരാര്‍ ലഭിച്ചതോടെ നാസയുടെ സഹായത്തോടെ ബഹരികാശദൗത്യത്തിന് അവസരം ലഭിക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി മാറുകയാണ് ബ്ലൂ ഒറിജിന്‍.

52 അടി ഉയരമുള്ള ബ്ലൂ മൂണ്‍ ലാന്‍ഡര്‍ നിര്‍മിക്കാനാണ് ബ്ലൂ ഒറിജിന്‍ പദ്ധതിയിടുന്നത്

ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ബോയിങ്, ബഹിരാകാശ പേടക സോഫ്റ്റ്‍വെയർ കമ്പനിയായ ആസ്‌ട്രോബോട്ടിക് എന്നിവയുമായി സഹകരിച്ച് 52 അടി ഉയരമുള്ള ബ്ലൂ മൂണ്‍ ലാന്‍ഡര്‍ നിര്‍മിക്കാനാണ് ബ്ലൂ ഒറിജിന്‍ പദ്ധതിയിടുന്നത്. ഏകദേശം 28,150 കോടി രൂപയുടെ കരാറാണ് ബ്ലൂ ഒറിജിന് ലഭിച്ചിട്ടുള്ളതെന്ന് നാസ പര്യവേഷണ മേധാവി ജിം ഫ്രീ പറഞ്ഞു. ഈ ദൗത്യത്തിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് ജെഫ് ബെസോസ് പ്രതികരിച്ചു.

തങ്ങളുടെ പങ്കാളിത്തം ബഹിരാകാശ യാത്രികരുടെ സുവര്‍ണ കാലഘട്ടത്തിന്റെ മാറ്റുകൂട്ടുമെന്ന് നാസ അഡ്മനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ വ്യക്തമാക്കി. ആർട്ടെമിസ് ദൗത്യത്തിനായി രണ്ടാമത്തെ ചാന്ദ്രപേടകമുണ്ടാകുന്നത് വാണിജ്യ മത്സരത്തെ പ്രോത്സാഹിപ്പിക്കും. വരും വര്‍ഷങ്ങളില്‍ നാസയുടെ ചെലവ് കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് രാഹുലിന്റെ കടന്നുവരവ്, ലീഡ് നേടി, ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് അയ്യായിരം കടന്നു| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം