Science

ചന്ദ്രോപരിതലത്തിൽ കറക്കം തുടർന്ന് റോവർ, സഞ്ചരിച്ചത് 8 മീറ്റർ; പേലോഡുകൾ പ്രവർത്തിച്ചുതുടങ്ങി

റോവറിൽ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെട്രോസ്‌കോപ്പ്, ആൽഫാ പാർട്ടിക്കിൾ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റർ എന്നിങ്ങനെ രണ്ട് പേലോഡുകളാണുള്ളത്

വെബ് ഡെസ്ക്

ചന്ദ്രയാൻ മൂന്നിലെ 'പ്രഗ്യാൻ' റോവറിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് ഐഎസ്ആർഒ. ചന്ദ്രോപരിതലത്തിൽ എട്ട് മീറ്റർ സഞ്ചരിച്ചുകളിഞ്ഞ റോവിലെ രണ്ടു പേലോഡുകളുടെയും പ്രവർത്തനം ആരംഭിച്ചതായും ഇസ്രോ അറിയിച്ചു. പുറത്തിറങ്ങിയിരുന്നു.

റോവറിൽ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെട്രോസ്‌കോപ്പ് (LIBS), ആൽഫ പാർട്ടിക്കിൾ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റർ (APXS) എന്നിങ്ങനെ രണ്ട് പേലോഡുകളാണുള്ളത്. 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ വിക്രം ലാന്‍ഡറിൽനിന്ന് അന്നുതന്നെ റോവർ പുറത്തിറങ്ങിയിരുന്നു.

റോവറിലെ രണ്ടെണ്ണത്തിന് പുറമെ ലാൻഡറിലെയും പ്രൊപ്പൽഷൻ മോഡ്യൂളിലെയും പേലോഡുകളും പ്രവർത്തനം പ്രതീക്ഷിച്ച നിലയിലാണെന്ന് ഇസ്രോ അറിയിച്ചു. ലാൻഡറിലും പ്രൊപ്പൽഷൻ മോഡ്യൂളിലുമായി അഞ്ച് പേലോഡുകളാണുള്ളത്.

വെള്ളിയാഴ്ച രാവിലെ പ്ര​ഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലിറങ്ങുന്നതും തുടർന്ന് സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങൾ ഐഎസ്ആർഒ രണ്ട് തവണയായി പുറത്തുവിട്ടിരുന്നു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പ്രഗ്യാന് 14 ദിവസമാണ് ആയുസ്. അതിന് ശേഷവും പ്രവർത്തിക്കാനുള്ള സാധ്യത വിരളമാണ്.

ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്ത സ്ഥലത്തിന് സമീപം കറങ്ങിനടന്നാകും റോവർ സാമ്പിളുകളും മറ്റും ശേഖരിക്കുക. റോവറിൽനിന്ന് ലാൻഡറിലേക്ക് മാത്രമേ വിവരങ്ങൾ കൈമാറാൻ സാധിക്കു. ലാൻഡറിന് പ്രൊപ്പൽഷൻ മൊഡ്യൂളിലേക്കും ചന്ദ്രയാൻ രണ്ടിന്‌റെ ഓർബിറ്ററിലേക്കും വിവരങ്ങൾ നൽകാം. ഇവ രണ്ടും ഇന്ത്യൻ ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് വഴി ഐഎസ്ആർഒയുമായി ആശയവിനിമയം നടത്തും.

എഴ് പേലോഡുകളാണ് ചന്ദ്രയാൻ 3 പേടകത്തിലുള്ളത്. നാലെണ്ണം ലാൻഡറിലും രണ്ടെണ്ണം റോവറിലുമാണ്. ഒരു പേലോഡ് പ്രൊപ്പൽഷൻ മൊഡ്യുളിൽ ചന്ദ്രനെ ചുറ്റും. ലാൻഡറിൽ രംഭ ലാങ്‌മെയർ പ്രോബ്, ചാസ്‌തേ, ഇൽസ, ലേസർ റെട്രോറിഫ്‌ലക്ടർ അറേ എന്നീ പേലോഡുകളാണ് ഉള്ളത്. ഇതിൽ ലേസർ റെട്രോറിഫ്‌ലക്ടർ അറേ നാസയുടെ സംഭാവനയാണ്.ആൽഫാ എക്‌സ്‌റേ സ്‌പെക്രോമീറ്ററും ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെട്രോസ്‌കോപ്പും റോവറിലുണ്ട്. സ്‌പെക്ട്രോ പോളാരിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് ആണ് പ്രൊപ്പൽഷൻ മൊഡ്യൂളിലുള്ളത്.

ബുധനാഴ്ച വൈകിട്ട് 6.04നാണ് ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തത്. പിന്നീട് നാല് മണിക്കൂറുകൾക്ക് ശേഷം റോവറും പുറത്തുവന്നു. എന്നാൽ ചന്ദ്രോപരിതലത്തിൽ പൊടിപടലങ്ങൾ നിറഞ്ഞിരുന്നതിനാൽ കുറച്ച് സമയങ്ങൾക്ക് ശേഷമാണ് റോവർ ചന്ദ്രനെ തൊട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ