Science

സാങ്കേതിക തകരാർ മൂലം സ്പേസ് എക്‌സ് ക്രൂ 6 വിക്ഷേപണം മാറ്റിവച്ചു

ആദ്യമായാണ് ഒരു അറബ് ബഹിരാകാശ യാത്രികന്‍ ദൗത്യത്തിന്റെ ഭാഗമാകുന്നത്

വെബ് ഡെസ്ക്

റോക്കറ്റിന്റെ ഗ്രൗണ്ട് സിസ്റ്റത്തില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്പേസ് എക്സിന്റെ ക്ര്യൂ- 6 വിക്ഷേപണം നാസ നിര്‍ത്തിവച്ചു. വിക്ഷേപണത്തിന് ഏകദേശം രണ്ട് മിനിറ്റ് ശേഷിക്കെയായിരുന്നു വിക്ഷേപണം മാറ്റിവച്ചത്. സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9-ന്റെ റോക്കറ്റ് എഞ്ചിനുകള്‍ ലിഫ്റ്റ് ഓഫില്‍ ജ്വലിപ്പിക്കാന്‍ ഉപയോഗിക്കുന്ന TEA - TEB (ട്രൈതാലാലുമിനിയം - ട്രൈതൈല്‍ബോറന്‍) ദ്രാവകവുമായി ബന്ധപ്പെട്ട പ്രശ്നം കാരണം വിക്ഷേപണം നിര്‍ത്തിവച്ചുവെന്നും ക്രൂ-6 ഉം വാഹനവും പ്രവര്‍ത്തനക്ഷമമാണെന്നും സ്പേസ് എക്‌സ് ട്വീറ്റ് ചെയതു.'

ചൊവ്വാഴ്ച പുലര്‍ച്ചെ 1:22 ന് അടുത്ത വിക്ഷേപണ ശ്രമം നടത്തുമെന്ന് സ്പേസ് എക്‌സ് വ്യക്തമാക്കി

കാലാവസ്ഥ അനുകൂലമെങ്കിലും റോക്കറ്റ് എഞ്ചിനില്‍ ജ്വലന ദ്രാവകമായി ഉപയോഗിക്കുന്ന ട്രൈതൈലാലുമിനിയം-ട്രൈതൈല്‍ബോറന്‍ എന്നീ ദ്രാവകങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. വായുവുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ സ്വമേധയാ കത്തുന്ന ദ്രാവകളാണ് ഇവ. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ 1:22 ന് അടുത്ത വിക്ഷേപണ ശ്രമം നടത്തുമെന്ന് സ്പേസ് എക്‌സ് വ്യക്തമാക്കി. വളരെയധികം ജാഗ്രതയോടെയാണ് വിക്ഷേപണം ഉപേക്ഷിക്കാനുള്ള തീരുമാനമെന്ന് വെബ്കാസ്റ്റ് കമന്ററിയില്‍ സ്പേസ് എക്സ് സിസ്റ്റംസ് എഞ്ചിനീയറായ കേറ്റ് ടൈസ് പറഞ്ഞു.

നാസയുടെ ബഹിരാകാശ യാത്രികരായ സ്റ്റീഫന്‍ ബൗമും വാറന്‍ ഹോബര്‍ഗും യുഎഇയുടെ ബഹിരാകാശ യാത്രികനായ സുല്‍ത്താന്‍ അല്‍നെയാദിയും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസില്‍ നിന്നുള്ള ആന്‍ഡ്രി ഫെഡ്യേവ് എന്നിവരും ആയിരുന്നു വിക്ഷേപണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തേണ്ടിയിരുന്നത്. ആറുമാസത്തേക്കായിരുന്നു ഇവരുടെ ദൗത്യം.

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ആളെയും വഹിച്ചുള്ള രണ്ടാം ബഹിരാകാശ ദൗത്യമായിരുന്നു ഇത്. ആദ്യമായാണ് ഒരു അറബ് ബഹിരാകാശ യാത്രികന്‍ ദൗത്യത്തിന്റെ ഭാഗമാകുന്നത്. ഈ നാല് അംഗ സംഘം സ്‌പെയ്‌സ് സ്റ്റേഷനില്‍ സീറോ ഗ്രാവിറ്റിയില്‍ ഒരു ദിവസം ചെലവഴിക്കും. ആറുമാസത്തെ ദൗത്യത്തില്‍ ഈ സംഘം നിരവധി പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. ബഹിരാകാശ യാത്രയില്‍ മനുഷ്യശരീരത്തിനുള്ള പരിമിതികള്‍ മനസിലാക്കുന്നതിനും പരീക്ഷണങ്ങള്‍ ദൗത്യം ലക്ഷ്യമിടുന്നു.ദ്രവ ഇന്ധന റോക്കറ്റ് ഭ്രമണപഥത്തിലേക്ക് അയക്കുന്ന ആദ്യത്തെ സ്വകാര്യ റോക്കറ്റ് നിര്‍മാണ കമ്പനിയാണ് സ്പേസ് എക്‌സ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം