Science

രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ സൗദി വനിതയായി റയ്യാന ബര്‍നാവി

സ്വകാര്യ ബഹിരാകാശ സ്ഥാപനമായ ആക്സിയോം സ്പേസിന്റെ രണ്ടാം പദ്ധതിയുടെ ഭാഗമായി സ്പേസ് എക്സാണ് വിക്ഷേപണം നടത്തിയത്

വെബ് ഡെസ്ക്

ചരിത്രം കുറിച്ച് ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ്. ആദ്യമായി സൗദിവനിതയെ ബഹിരാകാശ നിലയത്തിലെത്തിച്ച വിക്ഷേപണം സ്പേസ്എക്സ് വിജയകരമായി പൂർത്തിയാക്കി. സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയോ സ്‌പേസിന്‌റെ ദൗത്യത്തിന്‌റെ ഭാഗമായ വിക്ഷേപണം നാസയുടെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്‌ററില്‍ നിന്നായിരുന്നു വിക്ഷേപണം.

സ്തനാര്‍ബുദ ഗവേഷക റയ്യാന ബര്‍നാവി, മിഷൻ സ്പെഷ്യലിസ്റ്റ് അലി അൽഖർനി എന്നിവരാണ് സംഘത്തിലെ സൗദി സ്വദേശികൾ. ഇവരുൾപ്പെടെ നാല് പേരുൾപ്പെട്ട സംഘമാണ് പദ്ധതിയുടെ ഭാഗമായുള്ളത്. കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, പൈലറ്റ് ജോണ്‍ ഫോഷ്‌നര്‍ എന്നിവരാണ് മറ്റുള്ളര്‍. ആക്‌സിയോം സ്‌പേസിന്‌റെ വാണിജ്യ സ്‌പേസ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സംഘം ബഹിരാകാശ നിലയത്തിലെത്തിയത്.

സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായതില്‍ അതിയായ സന്തോഷമുണ്ടെന്നും അഭിമാനകരമായ സന്ദര്‍ഭമാണിതെന്നും റയ്യാന ബര്‍നാവി പറഞ്ഞു. ''സൗദിയിലെ ജനങ്ങളുടെ എല്ലാ സ്വപ്നങ്ങളെയും എല്ലാ പ്രതീക്ഷകളെയും സ്ത്രീകളുടെയാകെ പ്രതീക്ഷകളും സ്വപ്നങ്ങളെയും പ്രതിനിധീകരിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്.'' വിഡിയോ കോണ്‍ഫറന്‍സില്‍ റയ്യാന ബര്‍നാവി പറഞ്ഞു.

ശൂന്യാകാശത്ത് മൂല കോശങ്ങളുടെ (സ്റ്റെം സെല്‍സ്) സ്വഭാവം പഠിക്കുകയെന്നതാണ് സംഘത്തിന്റെ യാത്രയുടെ പ്രധാന ലക്ഷ്യം. ഇതുള്‍പ്പെടെ 20 പരീക്ഷണങ്ങളാണ് സംഘം ഐഎസ്എസില്‍ നടത്തുക. ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയോം സ്‌പേസിന്റെ രണ്ടാമത്തെ ദൗത്യമാണിത്. 2022 ഏപ്രിലിലായിരുന്നു ആദ്യത്തേത്. മൈക്കല്‍ ലോപ്പസ് അല്ഗറിയ എന്നീ മുന്‍ ബഹിരാകാശ യാത്രികനും മൂന്ന് ബിസിസുകാരും ഉള്‍പ്പെടുന്നതായിരുന്നു ആ യാത്ര.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം