Science

സുനിത വില്യംസിന്റേയും ബച്ച് വില്‍മോറിന്റെയും മടക്കം 2025ല്‍; തിരിച്ചെത്തുക സ്പേസ്‌ എക്‌സ് പേടകത്തില്‍

നാസ തലവൻ ബില്‍ നെല്‍സണാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്

വെബ് ഡെസ്ക്

ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസിന്റെയും സഹയാത്രികനായ ബച്ച് വില്‍മോറിന്റെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നുള്ള തിരിച്ചുവരവ് അടുത്ത വർഷം. ഫെബ്രുവരിയില്‍ സ്പേസ്‌ എക്സിന്റെ പേടകത്തിലായിരിക്കും ഇരുവരും ഭൂമിയിലേക്ക് തിരിച്ചെത്തുകയെന്ന് നാസ അറിയിച്ചു. നാസ തലവൻ ബില്‍ നെല്‍സണാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രൊപ്പല്‍ഷൻ സിസ്റ്റത്തില്‍ തകരാറുള്ളതിനാല്‍ ബോയിങ് സ്റ്റാര്‍ലൈനറില്‍ ഇരുവരേയും തിരിച്ചെത്തിക്കുക. ദുർഘടമായിരിക്കുമെന്ന് ബില്‍ കൂട്ടിച്ചേർത്തു.

ജൂണ്‍ അഞ്ചിനായിരുന്നു വില്‍മോറും സുനിതയും ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ബോയിങ് സ്റ്റാർലൈനറില്‍ ആരംഭിച്ചത്. എട്ട് ദിവസത്തെ മിഷനായിരുന്നു നിശ്ചയിച്ചിരുന്നത്. സഞ്ചാരത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ പേടകത്തിന്റെ പ്രൊപ്പല്‍ഷൻ സിസ്റ്റത്തില്‍ തകരാറുകള്‍ കണ്ടത്തിയിരുന്നു. പേടകത്തിന്റെ 28 ത്രസ്റ്ററുകളില്‍ (ദിശ മാറ്റാൻ സഹായിക്കുന്ന ചെറിയ റോക്കറ്റ്) അഞ്ചെണ്ണം തകരാറിലായിരുന്നു. ഇത് ഹീലിയത്തിന്റെ ചോർച്ചയിലേക്ക് നയിക്കുകയായിരുന്നു.

"ക്രു 9നൊപ്പം വില്‍മോറും സുനിതയും അടുത്ത ഫെബ്രുവരിയില്‍ മടങ്ങിയെത്തും. ക്രൂവില്ലാതെ സ്റ്റാർലൈനറേയും തിരിച്ചെത്തിക്കും," ബില്‍ ഹൂസ്റ്റണില്‍ പറഞ്ഞു. ബോയിങ്ങിന്റെ പുതിയ സിഇഒ കെല്ലി ഓർട്ട്‌ബർഗുമായി നാസയുടെ തീരുമാനം ചർച്ച ചെയ്തതായും ബില്‍ അറിയിച്ചു. സ്റ്റാർലൈനർ സുരക്ഷിതമായി തിരിച്ചെത്തിയ ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നാണ് ഓർട്ട്ബർഗ് പറഞ്ഞിരിക്കുന്നതെന്നും ബീല്‍ വ്യക്തമാക്കി.l

തകരാർ കണ്ടെത്തിയതുമുതല്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ബോയിങ് ആരംഭിച്ചിരുന്നു. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഭൂമിയിലും കമ്പനി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ക്രൂവുമായി തിരിച്ചെത്താൻ സ്റ്റാർലൈനർ സുരക്ഷിതമാണെന്ന് നാസയെ ധരിപ്പിക്കുന്നതിനായി പരീക്ഷണങ്ങളിലെ വിവരങ്ങളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, പരീക്ഷണങ്ങളുടെ ഫലങ്ങള്‍ കൂടുതല്‍ ചോദ്യമുയർത്തുകയും നാസയും ആശങ്കകളെ പരിഹരിക്കാൻ ബോയിങ്ങിന് കഴിയാതെ പോകുകയുമായിരുന്നു.

ക്രൂവിന്റെ സുരക്ഷയാണ് നാസയ്ക്ക് പ്രധാനമെന്ന് ഫ്ളോറിഡ ആസ്ഥാനമായിട്ടുള്ള സ്പേസ്-സയൻസ് ജേണലിസ്റ്റായ എമി തോംപ്‌സണ്‍ പറഞ്ഞു. തിരിച്ചെത്തുമ്പോള്‍ ലീക്കുകള്‍ മൂലം പേടകത്തിന് എന്ത് സംഭവിക്കുമെന്നതാണ് പ്രധാന ആശങ്ക. അന്തരീക്ഷത്തില്‍ അമിതമായി ചൂടാകുകയാണെങ്കില്‍ എന്ത് സംഭവിക്കും. ക്രൂവിനെ അപകടത്തിലാക്കാതെ നാസയ്ക്ക് നിലവില്‍ പരിശോധിക്കാൻ കഴിയുന്ന കാര്യങ്ങള്‍ ഇതൊക്കെയാണെന്നും എമി വ്യക്തമാക്കി.

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍