Science

തമോഗർത്തങ്ങളുടെ 'മുഴക്കം' ആദ്യമായി നിരീക്ഷിച്ച് ഗവേഷകർ

വെബ് ഡെസ്ക്

തമോഗർത്തങ്ങളെ കുറിച്ചുള്ള പഠനത്തിൽ നിർണായകമായേക്കാവുന്ന കണ്ടെത്തലുമായി ഗവേഷകർ. തമോഗത്തിൽ നിന്നുള്ള ഗുരുത്വാകർഷണ തരംഗങ്ങളാണ് ഗവേഷകർ നിരീക്ഷിച്ചത്. പ്രപഞ്ചത്തിലെ തമോഗർത്തങ്ങളുടെ സംയോജനത്തിലൂടെ ഉണ്ടാകുന്ന ഗുരുത്വാകർഷണ തരംഗങ്ങളുടെ മുഴക്കമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. 'കോസ്മിക് ബാസ് നോട്ട്' എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.

സ്പേസ് ടൈമിൽ ആദ്യമായാണ് ഇത്തരത്തിലുള്ള കുറഞ്ഞ തരംഗദൈർഘ്യത്തിലുള്ള (Low Frequency) തരംഗങ്ങൾ നിരീക്ഷിക്കുന്നത്. ഈ കണ്ടെത്തലുകൾ ഗാലക്സികളുടെ കേന്ദ്രത്തിലുള്ള സൂപ്പർമാസീവ് തമോഗർത്തനങ്ങളെ കുറിച്ച് കൂടുതൽ വിജ്ഞാനം പകരുന്നതാണ്. സൂര്യനെക്കാൾ കോടിക്കണക്കിന് മടങ്ങ് പിണ്ഡമുള്ളവാണ് (mass) ഇത്തരം തമോഗർത്തങ്ങൾ. ഗ്യാലക്സികളുടെ രൂപീകരണത്തിലടക്കം ഇവയ്ക്ക നിർണായക പങ്കുണ്ട്. എന്നാൽ പ്രകാശത്തിന് പോലും രക്ഷപെടാനാകാത്ത തമോഗർത്തങ്ങളെപ്പറ്റി മനുഷ്യന്റെ അറിവ് പരിമിതമാണ്. അതിനാൽ കോസ്മിക് ബാസ് നോട്ട് നിരീക്ഷിച്ചത് നിർണായക കണ്ടെത്തലെന്ന് ശാസ്ത്ര ലോകം വിലയിരുത്തുന്നു.

''കോസ്മിക് ബാസ് നോട്ട് കണ്ടത്തിയത് വലിയ വർത്തയാണ്. ഈ കണ്ടെത്തലുകൾ പ്രപഞ്ച സത്യത്തിലേക്കുള്ള പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുയാണ്. പ്രപഞ്ചത്തിലെ ഈ ഗുരുത്വാകര്‍ഷണ തരംഗങ്ങളെപ്പറ്റിയുള്ള അറിവ് ലഭിച്ചത് ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരുടെയും ഭൗതികശാസ്ത്രജ്ഞരുടെയും ദശാബ്ദങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണ്.''നോർത്ത് അമേരിക്കൻ നാനോ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററിയുടെ അധ്യക്ഷൻ ഡോ. സ്റ്റീഫൻ ടെയ്‌ലര്‍ പറഞ്ഞു.

ആൽബർട്ട് ഐൻസ്റ്റീൻ ആണ് ആദ്യമായി ഗുരുത്വാകർഷണ തരംഗങ്ങൾ ഉണ്ടെന്ന് പ്രവചിച്ചത്. ഗുരുത്വാകർഷണ തംരഗങ്ങളെ കുറിച്ചുള്ള പഠനത്തിനായി ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ-വേവ് ഒബ്സർവേറ്ററി (ലിഗോ) വിവിധ ഭൂഖണ്ഡങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് തമോഗർത്തങ്ങളുടെ സംയോജനമാണ് ലിഗോ കേന്ദ്രങ്ങൾ വഴി ഗുരുത്വാകർഷണ തരംഗങ്ങളെ നിരീക്ഷിച്ചതിലൂടെ 2016ൽ ശാസ്ത്രലോകം കണ്ടെത്തിയത്. എന്നാൽ ഈ തരംഗങ്ങൾ വളരെ ദുർബലമാണ്. ഇതിൽ നിന്ന് വ്യത്യസ്തമാണ് പുതിയ കണ്ടെത്തൽ.

രണ്ട് തമോഗർത്തങ്ങൾ കൂടിച്ചേരുന്ന പ്രക്രിയ അതീവ മന്ദഗതിയിലാണ് നടക്കുന്നത്. ഈ പ്രക്രിയയിൽ ഗുരുത്വാകർഷണ തരംഗം ഉണ്ടാകുന്നുണ്ട്. ഇങ്ങനെ കൂടിച്ചേരുന്ന ഓരോ ജോഡിയിൽ നിന്നുമുണ്ടാകുന്ന തരംഗങ്ങൾ ചേർന്നാണ് ഈ മുഴക്കം ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ.

12 വർഷത്തെ വിവരങ്ങൾ ഉപയോഗിച്ച് പഠനം നടത്തിയപ്പോൾ 2020 ൽ ശാസ്ത്രജ്ഞർക്ക് ഭൂഗുരുത്വ മുഴക്കത്തെപ്പറ്റി സൂചന ലഭിച്ചു. ഇതാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. അതിനാൽ തന്നെ തമോഗർത്തങ്ങളുടെ പഠനത്തിൽ ഈ ഗുരുത്വാകർഷണ മുഴക്കങ്ങൾക്ക് നിർണായക പങ്കുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?