ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല 30 വര്‍ഷങ്ങള്‍ക്ക് ശേഷം നീങ്ങിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. സമുദ്രത്തിന്റെ അടിത്തട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന എ23എ (A23a)എന്ന മഞ്ഞുമലയാണ് ഇപ്പോള്‍ നീങ്ങി തുടങ്ങിയത്. 1986ലാണ് അന്റാര്‍ട്ടിക് തീരത്തു നിന്നു മഞ്ഞുമല വേര്‍പ്പെട്ടത്. എന്നാല്‍ വെഡല്‍ കടലില്‍ നിലംപൊത്തിയ എ23എ ഒരു ഐസ് ദ്വീപായി മാറുകയായിരുന്നു.
ഏകദേശം 4000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഐസ് ദ്വീപായ എ23എയ്ക്ക് ലണ്ടന്റെ ഇരട്ടി വലുപ്പമുണ്ടെന്ന് കണക്കാക്കുന്നു.
ഈ ഐസ് സ്ലാബിന് ഏകദേശം 400 മീറ്റര്‍ കട്ടിയുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ അംബരചുംബിയായ ലണ്ടന്‍ ഷാര്‍ഡിന് 310 മീറ്റര്‍ വലുപ്പമാണുള്ളത്. വെളുത്ത ഭൂഖണ്ഡത്തിലെ ഫില്‍ച്‌നെര്‍ ഐസ് ഷെല്‍ഫില്‍ നിന്ന് പര്‍വതങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന്റെ ഭാഗമായിരുന്നു എ23എ.
ഷെല്‍ഫിന്റെ ജല താപനിലയില്‍ വ്യത്യാസം വന്നിട്ടാണോ ഏകദേശം 40 വര്‍ഷം അടുക്കുന്ന സമയത്ത് എ23എ നീങ്ങാന്‍ തുടങ്ങിയതെന്ന ആശ്ചര്യമുണ്ടെന്ന് ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ റിമോര്‍ട്ട് സെന്‍സിങ് വിദഗ്ധനായ ഡോ ആന്‍ഡ്ര്യൂ ഫ്‌ളെമിങ് പറഞ്ഞു. കാലക്രമേണ മഞ്ഞുമലയുടെ വലുപ്പം കുറഞ്ഞുവന്നിരുന്നുവെന്നും നിയന്ത്രണം നഷ്ടപ്പെട്ട് ചലിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2020ലാണ് ആദ്യത്തെ ചലനം മനസിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസങ്ങളിലായി എ23എയില്‍ ചെറിയ ചില മാറ്റങ്ങളുണ്ടായിരുന്നു. കാറ്റിലൂടെയും വൈദ്യുതപ്രവാഹങ്ങളിലൂടെയും അത് ചലിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ അന്റാര്‍ട്ടിക് പെനിന്‍സുലയിലെ വടക്കേ അറ്റത്തിലൂടെയാണ് എ23എ കടന്നുപോയത്.
എ23എ തെക്കന്‍ ജോര്‍ജിയയില്‍ നിലംപൊത്തുകയാണെങ്കില്‍ ദ്വീപില്‍ പ്രജനനം നടത്തുന്ന ദശലക്ഷക്കണക്കിന് നീര്‍നായകള്‍ക്കും പെന്‍ഗ്വിനുകള്‍ക്കും മറ്റ് കടല്‍ പക്ഷികള്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കും. വലുപ്പമുള്ള എ23എ കടല്‍ ജീവികളുടെ ഭക്ഷണത്തിന് വേണ്ടിയുള്ള വഴികള്‍ തടസപ്പെടുത്തുകയും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനു തടസമാകുകയും ചെയ്യും.
എന്നാല്‍ മഞ്ഞുമലകള്‍ അപകട സാധ്യതയുള്ള വസ്തുക്കളാണെന്ന് കരുതുന്നതും തെറ്റാണ്. വിശാലമായ പരിതസ്ഥിതിക്ക് ഇവയും പ്രാധാന്യമുള്ളതാണ്. ഈ വലിയ മലനിരകള്‍ ഉരുകുന്ന സമയത്ത് ധാതു കലര്‍ന്ന പൊടി പുറത്തുവിടാറുണ്ട്. സമുദ്രത്തിലെ ഭക്ഷ്യ ശൃംഖലയുടെ അടിത്തറയായ ജീവജാലങ്ങള്‍ക്ക് പോഷകങ്ങളുടെ ഉറവിടമാണ് ഈ പൊടി.
രണ്ടു വര്‍ഷം മുന്‍പാണ് ഏറ്റവും വലിയ ഐസ്ബര്‍ഗ് ആയിരുന്ന എ68 ഉരുകി അവസാനിച്ചത്. ലോകത്തിലെ ഏറ്റവും വിലിയ മഞ്ഞുമലയായി കണക്കാക്കപ്പെട്ടിരുന്ന ഇതിന്‌റെ ഉപരിതലം ആറായിരം ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടന്നിരുന്നു.