SPORT

ഏഷ്യന്‍ ഗെയിംസ്: ഗോള്‍ഫില്‍ ചരിത്രം, അദിതി അശോകിന് വെള്ളി

വെബ് ഡെസ്ക്

ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫില്‍ വെള്ളി നേടി അദിതി അശോക്. ഗോള്‍ഫില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമെന്ന നേട്ടം സ്വന്തമാക്കാനും അദിതിക്കായി. മികച്ച ലീഡില്‍ സ്വര്‍ണ മെഡല്‍ സാധ്യത നിലനിര്‍ത്തിയ അദിതിക്ക് അവസാന ദിനം തിരിച്ചടിയുണ്ടായി. തായ്ലന്‍ഡിന്റെ യുബോൾ അർപ്പിച്ചായക്കാണ് സ്വര്‍ണം. റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ യോ ഹ്യൂൻഷോ വെങ്കലവും സ്വന്തമാക്കി.

അദിതിയുടെ നേട്ടത്തിന് പിന്നാലെ ഷൂട്ടിങ്ങിലും ഇന്ത്യ വെള്ളി നേടി. വനിതകളുടെ ട്രാപ്പ് 50 വിഭാഗത്തിലാണ് മെഡല്‍ നേട്ടം. രാജേശ്വരി കുമാരി, മനീഷ കീര്‍, പ്രീതി രാജക് എന്നിവരടങ്ങുന്ന ടീമാണ് മെഡല്‍ സ്വന്തമാക്കിയത്. 337 പോയിന്റോടെയാണ് നേട്ടം. 356 പോയിന്റോടെ ചൈനീസ് സഖ്യമാണ് ഒന്നാമതെത്തിയത്. ഷൂട്ടിങ്ങില്‍ മാത്രം ഇന്ത്യ നേടുന്ന 20-ാം മെഡലാണിത്.

ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 40 ആയി. 10 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡല്‍പ്പട്ടികയില്‍ ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന ഇതുവരെ 114 സ്വര്‍ണമാണ് നേടിയത്. ജപ്പാന്‍ 28 ഉം ദക്ഷിണ കൊറിയ 27ഉം സ്വര്‍ണം നേടിയിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും