SPORT

ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്: ആദ്യ സംഘം നാളെ തലസ്ഥാനത്തെത്തും

23,24,25 തിയതികളിലായി മുഴുവന്‍ ടീമുകളും, ചാമ്പ്യന്‍ഷിപ് നിയന്ത്രിക്കുന്ന ഒഫിഷ്യലുകളും തിരുവനന്തപുരത്തെത്തും

വെബ് ഡെസ്ക്

ഈ മാസം 26 മുതല്‍ 29 വരെ പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന 28-ാമത് ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ്ങ് ചാമ്പ്യന്‍ഷില്‍ പങ്കെടുക്കുന്ന ആദ്യ ടീം നാളെയെത്തും. ചൈനീസ് ടീമിലെ രണ്ടുപേരാണ് നാളെ രാത്രി 10 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ എസ്‌ക്യൂ 8416 വിമാനത്തിലാണ് ടീം എത്തുന്നത്.

16 റൈഡേഴ്‌സും ഒന്‍പത് ഒഫീഷ്യലുകളുമടക്കം 25 പേരുടെ പേരുടെ സംഘമാണ് ചൈനയെ പ്രതിനിധീകരിക്കുന്നത്. ടീമിലെ ശേഷിക്കുന്ന 23 പേർ 19ന് രാത്രി 10 മണിക്കുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിൽ തിരുവനന്തപുരത്തെത്തും. സംഘത്തെ സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിക്കും.

15 പേരടങ്ങുന്ന കൊറിയയില്‍ നിന്നുള്ള ടീം 21നാണ് തലസ്ഥാനത്തെത്തുക. ഇരുപതിലേറെ രാജ്യങ്ങള്‍ ഇതിനോടകം ചാമ്പ്യൻഷിപ്പിനുള്ള റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 23,24,25 തിയതികളിലായി മുഴുവന്‍ ടീമുകളും, ചാമ്പ്യന്‍ഷിപ് നിയന്ത്രിക്കുന്ന ഒഫിഷ്യലുകളും തിരുവനന്തപുരത്തെത്തും.

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തുന്നവർക്ക് നഗരത്തിലെ ഹോട്ടലുകളിലാണ് താമസ സൗകര്യം സജ്ജമാക്കിയിട്ടുള്ളത്. കോൺവോയ് അടിസ്ഥാനത്തിൽ പോലീസ് സുരക്ഷയോടെയാണ് മത്സരത്തിനും പരിശീലനത്തിനുമായി ടീമുകളെ പൊന്മുടിയിൽ എത്തിക്കുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ