ATHLETICS

ഏഷ്യന്‍ പാരാഗെയിംസ്: വനിതകളുടെ ലോങ് ജമ്പില്‍ നിമിഷയ്ക്ക് സ്വര്‍ണം

ഇന്ന് നടന്ന ഫൈനലില്‍ 5.15 മീറ്റര്‍ താണ്ടിയാണ് നിമിഷ സ്വര്‍ണമണിഞ്ഞത്

വെബ് ഡെസ്ക്

ചൈനയിലെ ഹാങ്ഷുവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ ലോങ്ജമ്പില്‍ ഇന്ത്യന്‍ താരം നിമിഷ സുരേഷിന് സ്വര്‍ണം. ഇന്ന് നടന്ന ഫൈനലില്‍ 5.15 മീറ്റര്‍ താണ്ടിയാണ് നിമിഷ സ്വര്‍ണമണിഞ്ഞത്. അഞ്ചാം ശ്രമത്തിലാണ് താരം ഈ ദൂരം താണ്ടിയത്.

4.95 മീറ്റര്‍ ചാടി മത്സരം ആരംഭിച്ച നിമിഷ രണ്ടാം ശ്രമത്തില്‍ 5.03 മീറ്റര്‍ കണ്ടെത്തിയിരുന്നു. പിന്നീട് മൂന്നും നാലും ശ്രമങ്ങള്‍ ഫൗള്‍ വരുത്തിയ താരം അഞ്ചാം ശ്രമത്തില്‍ 5.15 മീറ്റര്‍ കണ്ടെത്തി സ്വര്‍ണം ഉറപ്പിക്കുകയായിരുന്നു.

അവസാന ശ്രമത്തില്‍ ഈ ദൂരം മെച്ചെപ്പെടുത്താന്‍ ഇന്ത്യന്‍ താരം ശ്രമിച്ചെങ്കിലും 5.05 മീറ്ററില്‍ ഒതുങ്ങി. ഇതേ ഇനത്തില്‍ നിമിഷയ്‌ക്കൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം കീര്‍ത്തി ചൗഹാണ്‍ 4.42 മീറ്റര്‍ കണ്ടെത്തി നാലാമതെത്തി.

നിമിഷയുടെ നേട്ടത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 58 ആയി. നിലവില്‍ 15 സ്വര്‍ണവും 20 വെള്ളിയും 23 വെങ്കലവുമായി ആറാം സ്ഥാനത്താണ് ഇന്ത്യ. 106 സ്വര്‍ണവും 85 വെള്ളിയും 72 വെങ്കലവുമായി 263 മെഡലുകളോടെ ചൈനയാണ് ഒന്നാം സ്ഥാനത്ത്.

23 സ്വര്‍ണവുമായി ഇറാന്‍ രണ്ടാമതും 19 സ്വര്‍ണവുമായി തായ്‌ലന്‍ഡ് മൂന്നാമതുമുണ്ട്. ഉസ്‌ബെക്കിസ്ഥാന്‍(17), ജപ്പാന്‍(16) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി