BADMINTON

അഖിലേന്ത്യ റാങ്കിങ് ബാഡ്മിന്റണ്‍: അലക്‌സിയ എല്‍സയ്ക്ക് ഇരട്ടനേട്ടം

ദുബായിയിൽ ആണ് താമസമെങ്കിലും ബാഡ്മിൻ്റൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കീഴിലാണ് അലക്സിയ മത്സരിക്കുന്നത്

വെബ് ഡെസ്ക്

റാഞ്ചിയിൽ നടന്ന യോനെക്സ് - സൺറൈസ് അഖിലേന്ത്യാ റാങ്കിങ് ബാഡ്മിൻറനിൽ മലയാളി സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് ഇരട്ടക്കിരീടം. ദുബായിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ അലക്‌സിയ എല്‍സ അലക്‌സാണ്ടറാണ്‌ ഡബിള്‍സില്‍ സ്വര്‍ണവും സിംഗിള്‍സില്‍ വെള്ളിയും നേടിയത്. അണ്ടർ 13 വിഭാഗം ഡബിൾസിൽ തെലങ്കാനയുടെ ഹംസിനി ചാദരം ആയിരുന്നു അലക്സിയയുടെ കൂട്ടാളി.

നേരത്തെ കൊൽക്കത്തയിൽ ഇതേ പരമ്പരയിൽ സിംഗിൾസിലും ഡബിൾസിലും വെങ്കലം നേടിയിരുന്നു. ദുബായിയിൽ ആണ് താമസമെങ്കിലും ബാഡ്മിൻ്റൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കീഴിലാണ് അലക്സിയ മത്സരിക്കുന്നത്.

അടൂർ കണ്ണംകോട് അറപുറയിൽ ലൂയി വില്ലയിൽ റോമി അലക്സാണ്ടർ ലൂയിസിൻ്റെയും റീജ റോമിയുടെയും മകളാണ് അലക്സിയ. റീജ സംസ്ഥാന ബാസ്ക്കറ്റ്ബോൾ താരമായിരുന്നു.2019 ൽ ഇറ്റലിയിൽ ഇന്ത്യൻ മാസ്റ്റേഴ്സ് ടീമിലും കളിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ