BADMINTON

ഓസ്ട്രേലിയൻ ഓപ്പണ്‍: കിരീടം കൈവിട്ട് എച്ച് എസ് പ്രണോയ്; ചൈനയുടെ വെങ് യാങ് ജേതാവ്

21-9, 23-21,22-20 എന്ന സ്‌കോറിനാണ് വെങ് യാങ് കിരീടം ചൂടിയത്.

വെബ് ഡെസ്ക്

ഓസ്‌ട്രേലിയൻ ഓപ്പണ്‍ ബാഡ്മിന്റണില്‍ കിരീടം കൈവിട്ട് ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് തോറ്റത്. 21-9, 23-21,22-20 എന്ന സ്‌കോറിനാണ് വെങ് യാങ് കിരീടം ചൂടിയത്.

ആദ്യ ഗെയിം കൈവിട്ട പ്രണോയ് രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചുവന്നു. മൂന്നാം ഗെയിമില്‍ പ്രതീക്ഷ നല്‍കിയ ശേഷമാണ് പ്രണോയ് തോല്‍വി സമ്മതിച്ചത്. ഒരു ഘട്ടത്തില്‍ ആറ് പോയിന്റിന് ഇന്ത്യന്‍ താരം മുന്നിലായിരുന്നു. എന്നാല്‍ തുടര്‍ച്ചായായി പോയിന്റുകള്‍ നേടി വെങ് യാങ് അവിസ്മരണീയ തിരിച്ചുവരവ് നടത്തി. യാങിന്റെ ആക്രമണത്തെ മറികടക്കാന്‍ പ്രണോയ്ക്ക് കഴിഞ്ഞില്ല.

മൂന്നാം ഗെയിമില്‍ പ്രതീക്ഷ നല്‍കിയ ശേഷമാണ് പ്രണോയ് തോല്‍വി സമ്മതിച്ചത്

സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ താരം ഇറങ്ങിയിരുന്നത്. മലേഷ്യന്‍ ഓപ്പണില്‍ വെങ് യാങ്ങിനെ പരാജയപ്പെടുത്തിയായിരുന്നു പ്രണോയിയുടെ കിരീട നേട്ടം. സെമിയില്‍ ഇന്ത്യയുടെ പ്രിയാന്‍ഷു രജാവത്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രണോയ് ഫൈനലില്‍ കടന്നത്. ആദ്യമായാണ് പ്രണോയ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ എത്തുന്നത്. ജയിച്ചാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുന്ന ആദ്യ മലയാളി എന്ന നേട്ടവും പ്രണോയിയെ കാത്തിരുപ്പുണ്ടായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ