BADMINTON

ഏഷ്യൻ ഗെയിംസ്: ബാഡ്മിൻ്റണില്‍ ചരിത്രം കുറിച്ച് ഇന്ത്യൻ പുരുഷ സംഘം; ആദ്യമായി ഫൈനലില്‍

മലയാളി താരം എച്ച് എസ് പ്രണോയിയും ഇന്ത്യയുടെ ചരിത്രജയത്തില്‍ വലിയ പങ്കുവഹിച്ചു

വെബ് ഡെസ്ക്

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ പുരുഷ ബാഡ്മിന്റണ്‍ ടീം. കൊറിയയ്‌ക്കെതിരായ ത്രില്ലര്‍ മത്സരത്തില്‍ 3-2 ന് ജയിച്ച് ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യ ആദ്യമായി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ കിഡംബി ശ്രീകാന്ത് ചോ ജിയോനിയോപ്പിനെ തോല്‍പ്പിച്ചാണ് ഇന്ത്യയ്ക്ക് ഫൈനല്‍ ടിക്കറ്റ് നല്‍കിയത്. മലയാളി താരം എച്ച് എസ് പ്രണോയിയും ഇന്ത്യയുടെ ചരിത്രജയത്തില്‍ വലിയ പങ്കുവഹിച്ചു. മറ്റൊരു മലയാളി താരമായ എംആര്‍ അര്‍ജുനും ഫൈനലിലേക്ക് കടന്ന സംഘത്തിന്റെ ഭാഗമായിരുന്നു. ഫൈനലില്‍ ആതിഥേയരായ ചൈനയാണ് ഇന്ത്യയുടെ എതിരാളികള്‍.

പ്രണോയ് ഹോക്ജിന്‍ ജിയോണിനെ 18-21, 21-16, 12-19 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിയോ സ്യൂങ്ജെ-കാങ് മിന്‍ഹ്യുക് സഖ്യത്തോട് പരാജയപ്പെട്ടു. 13-21, 24-26 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. മൂന്നാം മത്സരത്തില്‍ നിലവിലെ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ ലക്ഷ്യ സെന്‍ 21-7, 21-9 ന് ലീ യുങ്യുവിനെ പരാജയപ്പെടുത്തി ലീഡ് തിരിച്ചുപിടിച്ചു.

12-21, 21-16, 21-14 എന്ന സ്‌കോറിനാണ് ചോ ജിയോനിയോപ്പിനെ പരാജയപ്പെടുത്തിയത്

നാലാം മത്സരത്തില്‍ അര്‍ജുന്‍-ധ്രുവ് കപില സഖ്യം കിം വോന്‍ഹോ-ന സുങ്സെങ് സഖ്യത്തോട് തോറ്റതോടെ അവസാന മത്സരം നിര്‍ണായകമായി. 79 മിനിറ്റ് നീണ്ടു നിന്ന അഞ്ചാം മത്സരത്തില്‍ കിഡംബി ശ്രീകാന്തിന്റെ മികച്ച പ്രകടനത്തിലൂടെ ത്രില്ലര്‍ മാച്ചില്‍ ജയം ഇന്ത്യയ്‌ക്കൊപ്പമായി. 12-21, 21-16, 21-14 എന്ന സ്‌കോറിനാണ് ചോ ജിയോനിയോപ്പിനെ പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യ സ്വർണത്തിനായുള്ള പോരാട്ടം ഉറപ്പിച്ചു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി