BADMINTON

'ലോക രണ്ടാം നമ്പർ': കരിയറിലെ ഏറ്റവും മികച്ച റാങ്കുമായി സാത്വിക്-ചിരാഗ് സഖ്യം

ഈ സീസണില്‍ ഒരു ഫൈനല്‍ പോലും തോറ്റിട്ടില്ലാത്ത ഇരുവരും BWF പര്യടനത്തില്‍ 10 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറുകയാണ്

വെബ് ഡെസ്ക്

ബാറ്റ്മിന്‍ഡണ്‍ ലോക റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ ചിരാഗ് ഷെട്ടി- സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി സഖ്യം. ഏറ്റവും പുതിയ ബാറ്റ്മിന്‍ഡണ്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യന്‍ സഖ്യം സ്വന്തമാക്കിയത്. ചൈനയുടെ ലിയാങ്-വാങ് ചാങ് സഖ്യത്തെ പിന്തതള്ളിയാണ് ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. കൊറിയന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ ചൈനീസ് സഖ്യത്തെ ഇന്ത്യന്‍ താരങ്ങള്‍ തോല്‍പ്പിച്ചിരുന്നു. കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണ് ഇരുവരും സ്വന്തമാക്കിയത്.

ഈ സീസണില്‍ കൊറിയന്‍ ഓപ്പണ്‍(സൂപ്പര്‍ 500), സ്വിസ് ഓപ്പണ്‍ (സൂപ്പര്‍ 300), ഇന്തോനേഷ്യ ഓപ്പണ്‍ (സൂപ്പര്‍1000) ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നീ കിരീടങ്ങള്‍ ഉയര്‍ത്തിയ സഖ്യം ഇപ്പോള്‍ മികച്ച ഫോമിലാണ്. സമീപകാല ടൂര്‍ണമെന്റുകളിലെ വിജയത്തോടെ അവര്‍ തങ്ങളുടെ റാങ്കിങ് പോയിന്റ് 87,211 ആക്കി ഉയര്‍ത്തി. മൂന്നാം റാങ്കില്‍ നിന്നാണ് രണ്ടാം സ്ഥാനത്തേക്കെത്തിയത്. ഈ വര്‍ഷത്തെ നാലാമത്തെ ഫൈനല്‍ കളിച്ച ഇന്ത്യയുടെ സുവര്‍ണ സഖ്യം കൊറിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ ജോഡികളായ ഫജര്‍ അല്‍ഫിയാന്‍- മുഹമ്മദ് റിയാന്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് കിരീടമുയര്‍ത്തിയത്. ഈ സീസണില്‍ ഒരു ഫൈനല്‍ പോലും തോറ്റിട്ടില്ലാത്ത ഇരുവരും BWF പര്യടനത്തില്‍ 10 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറുകയാണ്.

സമീപകാല ടൂര്‍ണമെന്റുകളിലെ വിജയത്തോടെ അവര്‍ തങ്ങളുടെ റാങ്കിങ് പോയിന്റ് 87,211 ആക്കി ഉയര്‍ത്തി

അതേസമയം കൊറിയന്‍ ഓപ്പണില്‍ നിന്ന് നേരത്തേ പുറത്തായ രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവ് പി വി സിന്ധു വനിതാ സിംഗിള്‍സ് പട്ടികയില്‍ 17ാം സ്ഥാനം നിലനിര്‍ത്തി. ലണ്ടന്‍ ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് സൈന നെഹ്‌വാള്‍ ഒരു സ്ഥാനം താഴ്ന്ന് 37ല്‍ എത്തി. പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ എച്ച് എസ് പ്രണോയ് 10 സ്ഥാനത്താണ്. കൊറിയന്‍ ഓപ്പണില്‍ നിന്ന് നേരത്തേ പുറത്തായതോടെ കാനഡ ഓപ്പണ്‍ ജേതാവ് ലക്ഷ്യസെന്‍ ലോക റാങ്കിങ്ങില്‍ 13ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കിഡംബി ശ്രീകാന്ത് 20ാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ