BADMINTON

ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചു; ടോക്കിയോ പാരാലിമ്പിക്‌സ് ബാഡ്മിന്റണ്‍ ചാംപ്യന്‍ പ്രമോദ് ഭഗത്തിന് വിലക്ക്

പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു പ്രമോദിന്റേത്

വെബ് ഡെസ്ക്

ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ടോക്കിയോ പാരാലിമ്പിക്‌സ് ബാറ്റ്മിന്റണ്‍ ചാംപ്യന്‍ പ്രമോദ് ഭഗത്തിന് വിലക്ക്. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (ബിഡബ്ല്യുഎഫ്)താണ് നടപടി. 18 മാസത്തേക്കാണ് വിലക്ക്. ഇതോടെ താരത്തിന് പാരിസ് പാരാലിമ്പിക്സ് നഷ്ടമാകും.

ടോക്കിയോ പാരാലിംപിക്സില്‍ ബാഡ്മിന്റണ്‍ സ്വര്‍ണമെഡല്‍ ജേതാവാണ് പ്രമോദ്. എസ്എല്‍ 3 വിഭാഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്റെ ഡാനിയല്‍ ബെഥേലിനെ വീഴ്ത്തിയാണ് താരം ഒന്നാമതെത്തിയത്. പാരാലിംപിക് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു പ്രമോദിന്റേത്.

12 മാസത്തിനിടെ പ്രമോദ് ഭഗത്ത് മൂന്ന് തവണ ചട്ടം ലംഘിച്ചതായി 2024 മാര്‍ച്ച് ഒന്നിന് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയുടെ ഉത്തേജക വിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനെതിരെ ജൂലൈ 29ന് താരം അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ അപ്പീല്‍ തള്ളുകയും ഉത്തേജക വിരുദ്ധ വിഭാഗത്തിന്റെ തീരുമാനം അംഗീകരിക്കുകയുമായിരുന്നെന്ന് ബിഡബ്ല്യുഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം