BADMINTON

മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ പിവി സിന്ധു പുറത്ത്

കഴിഞ്ഞ മാസം മാഡ്രിഡ് മാസ്റ്റേഴ്‌സ് ഓപ്പണ്‍ ഫൈനലിലും സിന്ധു ടുന്‍ജംഗിനോട് തോറ്റിരുന്നു.

വെബ് ഡെസ്ക്

മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ 2023 വനിതാ സിംഗിള്‍സില്‍ പിവി സിന്ധു പുറത്ത്. സെമി ഫൈനലില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌ക ടുന്‍ജംഗ് ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-14, 21-17 എന്ന സ്‌കോറിനാണ് ലോക ഒന്‍പതാം റാങ്കുകാരിയുടെ ജയം.

ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌ക ടുന്‍ജംഗ് ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്

ആദ്യ സെറ്റില്‍ സിന്ധുവിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ടുന്‍ജംഗ് വളരെ വേഗം തന്നെ മേല്‍ക്കൈ നേടുകയായിരുന്നു. പിന്നീട് ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ സ്ഥിരത നിലനിര്‍ത്താന്‍ സിന്ധുവിന് കഴിയാതെ വന്നതോടെ ടുന്‍ജംഗ് 1-0 ന് മുന്നിലെത്തി. രണ്ടാം സെറ്റിലും ഇത് തന്നെയായിരുന്നു അവസ്ഥ, അധികം വൈകാതെ ടുന്‍ജംഗ് ലീഡ് നേടി. 16-11 ലേക്ക് ലീഡുയര്‍ത്തി അവര്‍ സിന്ധുവിനെ പിടിച്ചുകെട്ടി. സിന്ധു അവസാനം തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല, രണ്ടാം സെറ്റും ടുന്‍ജംഗ് സ്വന്തമാക്കി.

കഴിഞ്ഞ മാസം മാഡ്രിഡ് മാസ്റ്റേഴ്‌സ് ഓപ്പണ്‍ ഫൈനലിലും സിന്ധു ടുന്‍ജംഗിനോട് തോറ്റിരുന്നു. പുരുഷ സെമിയില്‍ എച്ച് എസ് പ്രണോയ് ഇന്തോനേഷ്യയുടെ ക്രിസ്റ്റ്യന്‍ ആദിനാറ്റയെ നേരിടുകയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ