BADMINTON

കാനഡ ഓപ്പണ്‍ ബാഡ്മിന്റണ്‍; സിന്ധുവും ലക്ഷ്യയും സെമിയില്‍

സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്റെ അകാനെ യമാഗൂച്ചിയാണ് സിന്ധുവിന്റെ എതിരാളി.

വെബ് ഡെസ്ക്

ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പിവി സിന്ധുവും യുവതാരം ലക്ഷ്യ സെന്നും കാനഡ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. നിലവിലെ കോമണ്‍വെല്‍ത്ത് ജേതാവായ സിന്ധുവും ലക്ഷ്യയും തകര്‍പ്പന്‍ പ്രകടനവുമായാണ് കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 സീരിസിന്റെ അവസാന നാലില്‍ കടന്നത്.

ഇന്നു നടന്ന ക്വാര്‍ട്ടറില്‍ ചൈനീസ് താരം ഗാവോ ഫാങ് ജിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ മുന്നേറ്റം. 21-13, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്റെ അകാനെ യമാഗൂച്ചിയാണ് സിന്ധുവിന്റെ എതിരാളി.

മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ യുവതാരം യൂലിയന്‍ കരാഗിക്കെതിരേയായിരുന്നു ലക്ഷ്യയുടെ ജയം. ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കായിരുന്നു ലക്ഷ്യ സെന്നിന്റെ ജയം. സ്‌കോര്‍ 21-8, 17-21, 21-10. സെമിയില്‍ നാലാം സീഡ് ജപ്പാന്റെ കെന്റാ നിഷിമോറ്റോയാണ് സെന്നിന്റെ എതിരാളി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ