SPORT

'ഇനി ഞാനൊരു പ്രശ്നമല്ല, പരിഹാരമാണ് വേണ്ടത്'; സാവി ഹെര്‍ണാണ്ടസ് ബാഴ്‌സ വിടുന്നു

ടീം അംഗങ്ങളുടെയും, ഡയറക്ടർ ബോർഡിന്റെയും നല്ലതിന് വേണ്ടി ഞാൻ ഇറങ്ങുന്നതാണ് നല്ലത്. സാവി പറയുന്നു.

വെബ് ഡെസ്ക്

സ്‌പെയിന്‍ മുന്‍ താരവും ബാഴ്‌സലോണ മാനേജറുമായ സാവി ഹെര്‍ണാണ്ടസ് ക്ലബ് വിടുന്നു. ഈ സീസണോടെ സാവി ബാഴ്‌സലോണ എഫ്‌സിയുമായുള്ള കരാര്‍ അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 ലാണ് സാവി ബാഴ്‌സലോണയുടെ കോച്ചായി ചുമതലയേല്‍ക്കുന്നത്. 2022-23 ലെ തന്റെ ആദ്യ മുഴുവന്‍ സീസണില്‍ ബാഴ്സയെ സ്പാനിഷ് കിരീടനേട്ടത്തിലേക്ക് എത്തിക്കാനും സാവിക്ക് കഴിഞ്ഞു. എന്നാല്‍ ശനിയാഴ്ച നടന്ന വില്ലാറിയലുമായുള്ള മത്സരത്തിലെ പരാജയം ലാ ലിഗയില്‍ പിന്നോട്ട് അടിച്ചിരുന്നു. അഞ്ചിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ തോല്‍വി.

താൻ കാലങ്ങളായി ക്ലബ്ബിനു വേണ്ടി നിലകൊണ്ടതാണെന്നും ഇനിയും അത് തുടരുമെന്നും പറയുന്ന സാവി, ടീമിന് സമൂലമായ മാറ്റമാവശ്യമുണ്ടെന്നും അതിനു താൻ മാറുന്നതാണ് നല്ലതെന്നും പറയുന്നു. ബാഴ്സയുമായുള്ള കരാർ തീരാൻ ഇനിയും ഒരു വർഷം കൂടി ബാൽക്കിയുള്ള സമയത്താണ് സാവി വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ബാഴ്‌സലോണ പ്രസിഡന്റ് ജൊവാൻ ലപോർട്ടയുമായും വൈസ് പ്രസിഡന്റ് റാഫ യുസ്റ്റയുമായും, സ്പോർട്ടിങ് ഡയറക്ടർ ഡീക്കോയുമായും ചർച്ചചെയ്‌തെടുത്ത തീരുമാനമാണിതെന്നാണ് സാവി പറയുന്നത്.

"ക്ലബ്ബിൽ വലിയ മാറ്റങ്ങളുണ്ടാകണം, ടീം അംഗങ്ങൾ കൂടുതൽ സ്വാതന്ത്രരാകണം, ടീം അംഗങ്ങളുടെയും, ഡയറക്ടർ ബോർഡിന്റെയും നല്ലതിനായി ഞാൻ ഇറങ്ങുന്നതാണ് നല്ലത്. എനിക്ക് നൽകാൻ സാധിക്കുന്നതിന്റെ അങ്ങേയറ്റം ടീമിന് വേണ്ടി നൽകിയിട്ടുണ്ട്. ഞാൻ ശരിയായ കാര്യം തന്നെയാണ് ചെയ്യുന്നതെന്നാണ് വിശ്വാസം." സാവി പറയുന്നു.

സ്പാനിഷ് സൂപ്പർ കപ്പിൽ എതിരാളികളായ റയൽ മാഡ്രിഡിനെതിരെ ബാഴ്സ 4-1ന് പരാജയപ്പെട്ടപ്പോൾ, താരങ്ങൾക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടെങ്കിൽ ഈ മാസം തന്നെ ടീമിൽ നിന്ന് ഇറങ്ങാൻ തയ്യാറാണ് എന്ന് സാവി പറഞ്ഞിരുന്നു. തുടർച്ചയായ വിജയങ്ങൾ കണ്ടതിനുശേഷമാണ് ബാഴ്സ കോപ്പ ഡെൽ റേ കളിക്കാൻ പോകുന്നത്. വില്ലാറീലിനു മുമ്പുതന്നെ ബുധനാഴ്ച്ച അത്ലറ്റിക് ബിബവോയിൽ പരാജയപ്പെട്ടു. ഇത് അവസാനിപ്പിക്കേണ്ട സമയമായി എന്നാണ് സാവിയുടെ പക്ഷം. തന്റെ മാനസിക ആരോഗ്യത്തിനും അത് തന്നെയാണ് നല്ലതെന്നും താരം കരുതുന്നു.

"ക്ലബ്ബിൽ നമ്മൾ പരിഗണിക്കപ്പെടുന്നില്ല എന്ന് തോന്നും. മോശമായി നമ്മളെ കൈകാര്യം ചെയ്യുന്നതായി തോന്നും. ഇത്തരമൊരു മാനസികാവസ്ഥയിൽ തുടരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില സമയങ്ങളിൽ തുടരുന്നതിൽ അർത്ഥമില്ല എന്ന് തോന്നും." സാവി പറയുന്നു.

തന്റെ പ്രഖ്യാപനം ഈ സീസണിലെ ബാക്കിയുള്ള മത്സരങ്ങളെ നല്ലരീതിയിൽ സ്വാധീനിക്കും. ഇനി ബാക്കിയുള്ള മത്സരങ്ങളിൽ ചാമ്പ്യൻസ് ലീഗും ഉൾപ്പെടും. ചാമ്പ്യൻസ് ലീഗ് ജയിച്ചാലും തീരുമാനം മാറ്റില്ലെന്ന് സാവി വ്യക്തമാക്കുന്നു. ജൂൺ വരെയുള്ള സമയം താൻ ഒരു പ്രശ്നമല്ല പരിഹാരമായിരിക്കുമെന്നും സാവി പറയുന്നു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി