ബിനീഷ് കോടിയേരി, ജയേഷ് ജോർജ്  
SPORT

ബിനീഷ് കോടിയേരി കെസിഎ ഭരണസമിതിയിൽ; ജയേഷ് ജോർജ് പ്രസിഡന്റായി തുടരും

വെബ് ഡെസ്ക്

കേരള ക്രിക്കറ്റ് അസോസിയേഷൻ തലപ്പത്തേക്ക് ബിനീഷ് കോടിയേരി. കെസിഎ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ജയേഷ് ജോർജ് വീണ്ടും പ്രസിഡന്റായി ചുമതലയേൽക്കും. വിനോദ് എസ് കുമാറാണ് പുതിയ സെക്രട്ടറി. ജയേഷ് ജോർജിന്റെ നേതൃത്വത്തിലുള്ള പാനൽ അപെക്‌സ് കൗൺസിലിലേക്ക് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ജോയിന്റ് സെക്രട്ടറിയാണ് ജയേഷ് ജോർജ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ജോയിന്റ് സെക്രട്ടറിയാണ് ജയേഷ് ജോർജ്. തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയാണ് വിനോദ് എസ് കുമാർ. പി ചന്ദ്രശേഖരനാണ് വൈസ് പ്രസിഡന്റ്. കെ എം അബ്ദുൾ റഹ്മാൻ വീണ്ടും ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു.

ബിനീഷിന്റെ പാനലിന് എതിരെ മുൻ ഭാരവാഹികളടക്കം രംഗത്തെത്തിയെങ്കിലും പാനലിൽ നിന്ന് മത്സരിച്ച 17പേരും മികച്ച ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്

നേരത്തെ കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബിനീഷ് കോടിയേരിയുടെ പാനൽ വിജയിച്ചിരുന്നു. ബിനീഷിന്റെ പാനലിന് എതിരെ മുൻ ഭാരവാഹികളടക്കം രംഗത്തെത്തിയെങ്കിലും പാനലിൽ നിന്ന് മത്സരിച്ച 17പേരും മികച്ച ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. ഇതോടെ കണ്ണൂരിൽ നിന്നുള്ള കേരള ക്രിക്കറ്റ് അസോസിയേഷൻ ബിനീഷിനെ തിരഞ്ഞെടുക്കുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും