SPORT

കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും ക്യാഷ് അവാര്‍ഡും

വെബ് ഡെസ്ക്

ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി മാറിയ മലയാളി താരങ്ങള്‍ക്കു സര്‍ക്കാര്‍ ജോലിയും ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു സംസ്ഥാന സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

ഗെയിംസില്‍ പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണമെഡല്‍ നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപയും വെള്ളി നേടിയ വെള്ളി മെഡല്‍ നേടിയ അബ്ദുള്ള അബുബക്കറിന് 10 ലക്ഷം രൂപയും ക്യാഷ് അവാര്‍ഡായി നല്‍കും.

പുരുഷന്മാരുടെ ലോങ് ജമ്പില്‍ വെള്ളി നേടിയ എം ശ്രീശങ്കര്‍, ഹോക്കിയില്‍ വെള്ളി നേടിയ പിആര്‍ ശ്രീജേഷ്, ബാഡ്മിന്റണില്‍ വെള്ളി നേടിയ ട്രീസ മരിയ ജോളി എന്നിവര്‍ക്കും തമിഴ്‌നാട്ടില്‍ നടന്ന ലോക ചെസ് ഒളിമ്പ്യാഡില്‍ മെഡല്‍ നിഹാല്‍ സരിനും 10 ലക്ഷം വീതം ക്യാഷ് അവാര്‍ഡ് നല്‍കും.

പോയിന്റില്‍ നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടമായെങ്കിലും ചെസ് ഒളിമ്പിക്‌സില്‍ ശ്രദ്ധേയപങ്കാളിത്തം കാഴ്ചവച്ച എസ്എല്‍ നാരായണന് അഞ്ചു ലക്ഷം രൂപയും പാരിതോഷികമായി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കളായ എല്‍ദോസ് പോള്‍, അബ്ദുള അബൂബക്കര്‍, എം ശ്രീശങ്കര്‍, ട്രീസ ജോളി എന്നിവര്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനായി മാറ്റിവെച്ച 50 തസ്തികകളില്‍ നിന്ന് നാല് ഒഴിവുകള്‍ നീക്കി വെച്ച് നിയമനം നല്‍കാനും സര്‍ക്കാര്‍ തീരുമാനമെടുത്തു.

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഒരു 'കുഞ്ഞൻ ചന്ദ്ര'നെത്തും; രണ്ടുമാസം വലയം വയ്ക്കുമെന്നും ശാസ്ത്രലോകം

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉപേക്ഷിക്കാനുള്ള നീക്കം പുനരാലോചിക്കാന്‍ സാധ്യത; തീരുമാനം ഇന്നുണ്ടാകും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ