SPORT

ചാനു ഇന്ത്യയുടെ പൊന്‍താരം; ഉയര്‍ത്തിയത് റെക്കോഡ് സ്വര്‍ണം

വെബ് ഡെസ്ക്

നൂറ്റിമുപ്പത് കോടി ജനതയുടെ പ്രാര്‍ഥനകള്‍ തെറ്റിയില്ല. ബിര്‍മിങ്ഹാമിലെ ഭാരോദ്വഹന വേദിയില്‍ പൊന്‍പതക്കം ഉയര്‍ത്തി ഇന്ത്യയുടെ മീരാഭായ് ചാനു. വനിതകളുടെ 49 കിലോ വിഭാഗത്തില്‍ 201 കിലോ ഉയര്‍ത്തിയാണ് ചാനു സ്വര്‍ണമണിഞ്ഞത്. സ്‌നാച്ചില്‍ ഗെയിംസ് റെക്കോഡോടെ 88 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 113 കിലോയുമാണ് ചാനു ഉയര്‍ത്തിയത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡും സ്വന്തമാക്കാന്‍ ചാനുവിനായി.

റെക്കോഡ് സ്വര്‍ണം നേടിയെങ്കിലും തന്റെ കരിയറിലെ മികച്ച പ്രകടനം മറികടക്കാന്‍ ചാനുവിനായില്ല. 205 കിലോ ഉയര്‍ത്തിയതാണ് ചാനുവിന്റെ കരിയര്‍ ബെസ്റ്റ്. സ്നാച്ചില്‍ 88 കിലോ എന്ന തന്റെ ദേശീയ റെക്കോഡിന് ഒപ്പമെത്തിയ ചാനുവിന് പക്ഷേ ക്ലീന്‍ ആന്‍ ജെര്‍ക്കില്‍ 119 കിലോ എന്ന തന്റെ ലോക റെക്കോഡും ബിര്‍മിങഹാമില്‍ മെച്ചപ്പെടുത്താനായില്ല.

27-കാരിയായ ചാനുവിന്റെ രണ്ടാം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമാണിത്. 2018-ല്‍ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന ഗെയിംസിലും ചാനു സ്വര്‍ണമണിഞ്ഞിരുന്നു. അതിനു മുമ്പ് 2014-ല്‍ ഗ്ലാസ്‌ഗോയില്‍ വെള്ളിയും നേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് ചാനു. 2017-ല്‍ അനാഹെയിമില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും 2020-ല്‍ താ്ഷ്‌കന്റില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയ ചാനു ഉറച്ച സ്വര്‍ണപ്രതീക്ഷയോടെയാണ് ബിര്‍മിങ്ഹാമിലുമെത്തിയത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്