കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളി. ഫൈനലില്‍ ഇന്ത്യയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ഓസ്‌ട്രേലിയ തോല്‍പ്പിച്ചു. കോമണ്‍ വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ മൂന്നാം വെള്ളി ഇന്ത്യ സ്വന്തമാക്കുമ്പോള്‍ സ്വര്‍ണം എന്ന സ്വപ്‌നത്തിനായുള്ള കാത്തിരിപ്പ് ഇനിയും തുടരും.
മികച്ച പ്രകടനത്തോടെ ഫൈനലിൽ കടന്ന ഇന്ത്യൻ സംഘത്തെ തകർത്തെറിയുകയായിരുന്നു കങ്കാരൂപ്പട. ആദ്യ പകുതിയിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് മുന്നിട്ട് നിന്ന ഓസ്ട്രേലിയ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി ഗോൾ പട്ടിക പൂർത്തിയാക്കി.
ഓസ്‌ട്രേലിയക്കായി ഫ്‌ളിന്‍ ഒഗ്ലിവ്, ടോം വിക്ക്ഹാം, ബ്ലെയ്ക് ഗോവേഴ്‌സ്, എന്നിവർ ഓരോ ഗോൾ നേടിയപ്പോൾ നഥാന്‍ എഫ്രോംസ്, ജേക്കബ് ആന്‍ഡേഴ്‌സണ്‍ എന്നിവർ ഇരട്ട ഗോളുകൾ കണ്ടെത്തി.
മത്സരത്തിന്റ ഒരു ഘട്ടത്തിലും ഇന്ത്യൻ സംഘത്തിന് ഓസ്‌ട്രേലിയക്കെതിരെ ഭീഷണി ഉയർത്താനായില്ല.
മത്സരത്തിന്റ ഒരു ഘട്ടത്തിലും ഇന്ത്യൻ സംഘത്തിന് ഓസ്‌ട്രേലിയക്കെതിരെ ഭീഷണി ഉയർത്താനായില്ല. ഒരു പെനാൽറ്റി കോർണർ പോലും മത്സരത്തില്‍ നേടിയെടുക്കാൻ ഇന്ത്യക്ക് ആയിരുന്നില്ല എന്നത് അതിന് അടിവരയിടുന്നു. ഇന്ത്യൻ ഗോൾകീപ്പർ പിആർ ശ്രീജേഷിന്റെ ഒറ്റയാള്‍ പ്രകടനമാണ് ഓസ്‌ട്രേലിയൻ സ്കോർ ഏഴിൽ ഒതുക്കിയത്.
അവസാനദിനത്തില്‍ നേടിയ നാല് സ്വർണവും ഒരു വെങ്കലവുമടക്കം അറുപത്തിരണ്ട്‍ മെഡലുകളാണ് മേളയിൽ ഇന്ത്യയുടെ സമ്പാദ്യം.
ഗ്രൂപ്പ് മത്സരത്തിൽ ഘാനയെ 11 - 0നും കാനഡയെ 8 - 0നും വെയില്‍സ് 4 - 1നും തോൽപ്പിച്ച ഇന്ത്യ ഇംഗ്ലണ്ടിനോട് നാല് ഗോളുകളുടെ സമനില നേടി. സെമിയിൽ ദക്ഷിണാഫ്രിക്കയെ 3 - 2ന് മറികടന്നാണ് ഇന്ത്യ ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്.
അവസാനദിനത്തില്‍ നേടിയ നാല് സ്വർണവും ഒരു വെങ്കലവുമടക്കം അറുപത്തി ഒന്ന് മെഡലുകളാണ് മേളയിൽ ഇന്ത്യയുടെ സമ്പാദ്യം. ഇരുപത്തിരണ്ട് സ്വർണവും പതിനാറ് വെള്ളിയും ഇരുപത്തിമൂന്ന് വെങ്കലവും ഇതിൽ ഉൾപ്പെടും. നിലവിൽ മെഡൽ പട്ടികയിൽ നാലാമതാണ് ഇന്ത്യ.