CRICKET

T20 WC 2024: ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ജൂണ്‍ ഒന്‍പതിന്; മത്സരക്രമം പുറത്ത്

വെബ് ഡെസ്ക്

2024 ട്വന്റി20 ലോകകപ്പിന് ജൂണ്‍ ഒന്നിന് തുടക്കം. പാകിസ്താന്‍, യുഎസ്എ, കാനഡ, അയർലന്‍ഡ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ആരാധകർ ഏറ്റവും കൂടുതല്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം ജൂണ്‍ ഒന്‍പതിനാണ് നിശ്ചയിച്ചിരിക്കുന്നത്. മത്സരത്തിന് ന്യു യോർക്കായിരിക്കും ആതിഥേയത്വം വഹിക്കുക.

ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം ജൂണ്‍ ഒന്ന് മുതല്‍ 18 വരെയാണ്. സൂപ്പർ എട്ട് മത്സരങ്ങള്‍ ജൂണ്‍ 19ന് ആരംഭിച്ച് 24ന് അവസാനിക്കും. ജൂണ്‍ 26, 27 തീയതികളിലാണ് സെമി ഫൈനല്‍. ലോകകപ്പിന്റെ കലാശപ്പോര് ജൂണ്‍ 29നാണ് നിശ്ചയിച്ചിരിക്കുന്നത്.

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് ന്യൂ യോർക്കില്‍ വെച്ചാണ്. രണ്ടാം മത്സരം പാകിസ്താനുമായും മൂന്നാം മത്സരം യുഎസ്എയുമായാണ് (ജൂണ്‍ 12). ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം ജൂണ്‍ 15ന് കാനഡക്കെതിരെയാണ്.

ഗ്രൂപ്പ് എ - ഇന്ത്യ, പാകിസ്താന്‍, അയർലന്‍ഡ്, കാനഡ, യുഎസ്എ

ഗ്രൂപ്പ് ബി - ഇംഗ്ലണ്ട്, ഓസ്ട്രേലിയ, നമീബിയ, സ്കോട്ട്ലന്‍ഡ്, ഒമാന്‍

ഗ്രൂപ്പ് സി - ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍, ഉഗാണ്ട, പാപുവ ന്യൂ ഗിനിയ

ഗ്രൂപ്പ് ഡി - ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലന്‍ഡ്സ്, നേപ്പാള്‍

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും