CRICKET

ആശ്വാസ ജയം തേടി ഇന്ത്യ; അഫ്ഗാനെതിരേ ആദ്യം ബാറ്റിങ്‌

സൂപ്പര്‍ ഫോറിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്ന് വന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

വെബ് ഡെസ്ക്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായവരുടെ മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരേ. ദുബായിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ പാകിസ്താനെതിരേ പൊരുതിതോറ്റതോടെ അഫ്ഗാന്റെ ഫൈനല്‍ പ്രതീക്ഷ അസ്തമിച്ചിരുന്നു. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യക്ക് പ്രതീക്ഷ പുലര്‍ത്തിയിരുന്നത് പാകിസ്താന്റെ തോല്‍വികളിലായിരുന്നു. ഇന്നലെ അതു പൊലിഞ്ഞതോടെ ഇന്ത്യക്കും പുറത്തേക്കുള്ള വാതില്‍ തുറന്നു.

ഇതോടെ ഇന്ന് ആശ്വാസ ജയം നേടി മടങ്ങാനാണ് ഇന്ത്യയുടെയും അഫ്ഗാന്റെയും ശ്രമം. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്ന് വന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. നായകന്‍ രോഹിത് ശര്‍മ, ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ ഇന്ന് പുററത്തിരിക്കും.

ഇവര്‍ക്കു പകരം യഥാക്രമം ദിനേഷ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ദീപക് ചഹാര്‍ എന്നിവരാണ് ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. അതേസമയം ഇന്നലെ പാകിസ്താനെതിരേ ഇറങ്ങിയ ടീമില്‍ നിന്നു മാറ്റമില്ലാതെയാണ് അഫ്ഗാന്‍ ഇന്നും മത്സരത്തിന് കച്ചമുറുക്കുന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം