ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഷാര്‍ജയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 92 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു എങ്കിലും മുഹമ്മദ് നബിയുടെയും (79 പന്തില്‍ 84 റണ്‍സ്), ക്യാപ്റ്റന്‍ ഹാഷ്മത്തുള്ള ഷാഹിദിയുടെയും (52 റണ്‍സ്) മികവില്‍ സ്‌കോര്‍ 235 എത്തിച്ചു. ടാസ്‌കിന്‍ അഹമ്മദും, മുസ്റ്റാഫിസുര്‍ റഹ്‌മാനും 4 വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 8 വിക്കറ്റ് ശേഷിക്കെ 146 പന്തില്‍ നിന്ന് 116 റണ്‍സ് മാത്രം മതിയെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് നബി ബൗളിങ്ങില്‍ വന്ന് ഷാന്റോയുടെ വിക്കറ്റ് നേടുന്നത്. അങ്ങനെ വീണു കിട്ടിയ അവസരം മുതലാക്കി അല്ലാഹ് ഘസന്‍ഫറിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാന്‍ വിജയത്തിലേക്ക് നടന്ന് കേറി. ഘസന്‍ഫറിന് ബംഗ്ലാദേശ് മധ്യനിരയെ തകര്‍ത്ത് 6 വിക്കറ്റ് നേട്ടത്തോടെയാണ്. രണ്ടാം സ്പെല്ലിനെത്തിയ ഗസൻഫർ 11 പന്തിനിടെയാണ് അഞ്ചു വിക്കറ്റുകൾ നേടിയത്.
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ മികവ് തെളിയിക്കുന്ന സ്പിന്നര്‍മാര്‍ കൂടുതലും റിസ്റ്റ് സ്പിന്നേഴ്സ് ആകുന്ന കാലത്താണ് അല്ലാഹ് ഘസന്‍ഫര്‍ എന്ന ഓഫി ശ്രദ്ധേയനാവുന്നത്. ഈ ഇടയ്ക്ക് നടന്ന എമര്‍ജിംഗ് ഏഷ്യ കപ്പില്‍ കപ്പ് നേടിയ അഫ്ഗാന്‍ ടീമിന് വേണ്ടി ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ് മാച്ച് ആയതും താരം ആയിരുന്നു.ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിയുടെ ബൗളിംഗ് ശൈലിയോട് സാമ്യമുള്ള താരത്തിന് ആവനാഴിയില്‍ വറൈറ്റിക്കും കുറവില്ല.
കഴിവുള്ളവരെ വളരെ വേഗത്തില്‍ നാഷണല്‍ ടീമിലേക്ക് കൊണ്ട് വരാനും അവരുടെ മികവ് തെളിയിക്കാന്‍ അവസരം ഒരുക്കുന്നതിലും അഫ്ഗാന്‍ ടീം ഇന്ന് മറ്റേതൊരു അന്താരാഷ്ട്ര ടീമിനേക്കാളും മുന്നിലാണ്. അവരുടെ കളിക്കാരുടെ ട്രാന്‍സിഷന്‍ ഒട്ടും തന്നെ പ്രശ്‌നങ്ങളില്ലാതെ വളരെ സ്മൂത്ത് ആയി നടക്കും, അവരെല്ലാം വന്ന് മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്.
നിലവില്‍ ഏഷ്യയില്‍ ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും സ്ഥിരതയുള്ള ലിമിറ്റഡ് ഓവര്‍ ടീം അഫ്ഗാനിസ്ഥാന്‍ ആണെന്ന് അഭിപ്രായമുള്ളവര്‍ കൂടുതലാണ്. 9നും, 11നും മറ്റ് രണ്ട് മത്സരങ്ങള്‍ കൂടെ ഈ പരമ്പരയില്‍ ഉണ്ട്. എല്ലാം ജയിച്ച് പരമ്പര തൂത്ത് വാരാമെന്ന് പ്രതീക്ഷിയിലാണ് അഫ്ഗാനിസ്ഥാന്‍. രണ്ട് ടീമുകളുടെയും ഗ്രാഫ് ശ്രദ്ധിക്കുന്നവര്‍ക്ക് വ്യക്തമാണ്, അഫ്ഗാനിസ്ഥാന്‍ എങ്ങനെ ഒക്കെ വളര്‍ന്നോ, അതിന് വിപരീതമായി വന്ന കാലത്ത് എവിടെ നിന്നുവോ അവിടെ തന്നെ ബംഗ്ലാദേശ് ക്രിക്കറ്റ് നില്‍ക്കുകയാണ്.