CRICKET

അപ്രതീക്ഷിതമായില്ല; അഗാര്‍ക്കര്‍ തന്നെ ചീഫ് സെലക്ടര്‍

അഗാര്‍ക്കറിനൊപ്പം സെലക്ഷ കമ്മിറ്റി അംഗങ്ങളായി മുന്‍ താരങ്ങളായ ശിവ്‌സുന്ദര്‍ ദാസ്, സലില്‍ അങ്കോള, ശ്രീധരന്‍ ശരത് എന്നിവരെയും തിരഞ്ഞെടുത്തു.

വെബ് ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് പ്രതീക്ഷിച്ചതു പോലെ മുന്‍ താരം അജിത് അഗാര്‍ക്കര്‍ തന്നെ. ബിസിസിയുടെ ഇന്നു ചേര്‍ന്ന ക്രിക്കറ്റ് അഡൈ്വസറി സമിതി(സിഎസി) അഗാര്‍ക്കറിനെ മുഖ്യ സെലക്ടറാക്കാന്‍ തീരുമാനിച്ചതായി രാത്രിയോടെയാണ് ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചത്. സുലക്ഷണ നായ്ക്, അശോക് മല്‍ഹോത്ര, ജതിന്‍ പരജ്ഞ്‌പെ എന്നിവരടങ്ങിയ സിഎസി അഗാര്‍ക്കറിനൊപ്പം സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായി മുന്‍ താരങ്ങളായ ശിവ്‌സുന്ദര്‍ ദാസ്, സലില്‍ അങ്കോള, ശ്രീധരന്‍ ശരത് എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ചേതന്‍ ശര്‍മ സ്ഥാനമൊഴിഞ്ഞ ശേഷം ചീഫ് സെലക്ടര്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഐപിഎല്ലിനു പിന്നാലെ ഈ സ്ഥാനത്തേക്ക് പുതിയ ആളെ എത്തിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും ലോക ടെസറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കൂടി കഴിഞ്ഞിട്ടു മതിയെന്ന കാരണത്താല്‍ നീട്ടി വയ്ക്കുകയായിരുന്നു.

തുടര്‍ന്ന് ഇക്കഴിഞ്ഞ മാസം 22-നാണ് ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ചീഫ് സെലക്ടറായി അഗാര്‍ക്കറിനെ പരിഗണിക്കുന്നുവെന്ന് ഏതാനും നാളുകളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അഗാര്‍ക്കറോ ബിസിസിഐ വൃത്തങ്ങളോ ഇതു സ്ഥിരീകരിക്കാന്‍ തയാറായിരുന്നില്ല. ജൂണ്‍ 30 വരെയായിരുന്നു സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സമയപരിധി നിശ്ചയിച്ചിരുന്നത്. ആദ ഒരാഴ്ചയോളം മൗനം പാലിച്ച അഗാര്‍ക്കര്‍ അവസാന തീയതിയുടെ സമയം അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് അപേക്ഷ സമര്‍പ്പിച്ചത്.

ഇന്ത്യക്കു വേണ്ടി 26 ടെസ്റ്റുകളും 191 ഏകദിനങ്ങളും രണ്ടു ട്വന്റി20 മത്സരവും കളിച്ച താരമാണ് അഗാര്‍ക്കാര്‍. ടെസ്റ്റില്‍ 58 വിക്കറ്റുകളും ഏകദിനത്തില്‍ 288 വിക്കറ്റുകളും നേടിയ അഗാര്‍ക്കര്‍ ടി20യില്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സെഞ്ചുറിയടക്കം 571 റണ്‍സും ഏകദിനത്തില്‍ 1269 റണ്‍സും നേടിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ