CRICKET

'ഒന്നുകില്‍ അവസരം ഉപയോഗിക്കുക, അല്ലെങ്കില്‍ കളിക്കാതിരിക്കുക'; സഞ്ജുവിനെ വിമർശിച്ച് ആകാശ് ചോപ്ര

വെബ് ഡെസ്ക്

അവസരങ്ങള്‍ ലഭിച്ചിട്ടും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാത്തതിന് മലയാളി താരം സഞ്ജു സാംസണെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടി20 യിലെ സഞ്ജുവിന്റെ മോശം പ്രകടനത്തിന് ഒഴിവുകഴിവായി ബാറ്റിങ് നിരയിലെ സ്ഥാനം എടുത്തിടരുതെന്നും ബാറ്റിങ് സ്ലോട്ട് പരിഗണിക്കാതെ അവസരങ്ങള്‍ ഉപയോഗിക്കുകയാണ് ചെയ്യേണ്ടതെന്നും ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കണമെന്നും അതിനു പറ്റുന്നില്ലെങ്കില്‍ കളിക്കാതെ ഇരിക്കണമെന്നും ചോപ്ര തുറന്നടിച്ചു.

വിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 153 റണ്‍സ് വിജയലക്ഷ്യമാണ് ആതിഥേയര്‍ക്ക് മുന്നില്‍ വച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തി്യ 152 റണ്‍സാണ് നേടിയത്. ഇന്നിങ്‌സില്‍ അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജു ഏഴു പന്ത് നേരിട്ട് വെറും ഏഴു റണ്‍സുമായി പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഏഴ് പന്തുകള്‍ ശേഷിക്കെ ലക്ഷ്യ മറികടക്കുകയും, അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന് അവര്‍ മുന്നിലെത്തുകയും ചെയ്തു.

ആ പൊസിഷനില്‍ കളിച്ച് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുക, അതില്‍ പരാജയപ്പെട്ടാല്‍ അവര്‍ നിങ്ങളെ കളിപ്പിക്കില്ല

തന്റെ യുട്യൂബ് ചാനലില്‍ മത്സരത്തെ വിശകലനം ചെയ്യുന്നതിനിടയിലാണ് ചോപ്ര സഞ്ജുവിനെ രൂക്ഷമായി വിമര്‍ശിച്ചത്. സാംസണെ തെറ്റായ ബാറ്റിങ് പൊസിഷനില്‍ നിര്‍ത്തിയെന്നാണ് അദ്ദേഹവും ആരാധകരും തര്‍ക്കിക്കുക, എന്നാല്‍ ടോപ് ഓര്‍ഡറിലെ സ്ഥാനത്തിന്റെ ലഭ്യതയെക്കുറിച്ചും ഒന്ന് ചിന്തിക്കണമെന്ന് ചോപ്ര പറയുന്നു.

'' ഒരു കളിക്കാരന് രണ്ട് ഓപ്ഷനുകള്‍ ഉണ്ട്- ഒന്നുകില്‍ അവസരം ലഭിക്കുമ്പോള്‍ കളിക്കുക, അല്ലെങ്കില്‍ കളിക്കാതിരിക്കുക. നിങ്ങള്‍ ആ പൊസിഷനില്‍ കളിച്ച് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുക, അതില്‍ പരാജയപ്പെട്ടാല്‍ അവര്‍ നിങ്ങളെ കളിപ്പിക്കില്ല. നിങ്ങളുടെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. അല്ലെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും'' ചോപ്ര ഊന്നിപ്പറയുന്നു.

''തുടക്കത്തില്‍ ഗില്ലും മധ്യത്തില്‍ സഞ്ജുവും മോശം ഷോട്ടുകള്‍ കളിച്ചു. സഞ്ജു തെറ്റായ പൊസിഷനിലാണ് കളിക്കുന്നതെന്ന് അദ്ദേഹത്തിനും ആരാധകര്‍ക്കും വാദിക്കാം. പക്ഷേ ഓപ്പണിങ്ങില്‍ ഇനി ഒരു സ്ഥാനം ലഭ്യമാണോ, അതില്‍ എന്ത് ചെയ്യാന്‍ കഴിയും, നിങ്ങള്‍ക്ക് ഇത് അന്യായമായി തോന്നിയേക്കാം പക്ഷേ മറ്റ് വഴികളില്ല?'' ചോപ്ര ചൂണ്ടിക്കാട്ടി.

രണ്ടാം ടി20യില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മുന്നില്‍ അഞ്ചാം നമ്പറിലാണ് സഞ്ജുവിനെ ബാറ്റിങ്ങിനയച്ചത്. എന്നാല്‍ അപകടകരമായ ഷോട്ട് കളിച്ച് സഞ്ജു അവസരം തുലച്ചു കളഞ്ഞു. നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്ത് സഞ്ജുവിനെ പുറത്താക്കുകയായിരുന്നു. ഇതോടെ മലയാളീ താരത്തിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം തുലാസിലായിരിക്കുകയാണ്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്