CRICKET

ഐ.സി.സി. റാങ്കിങ്; കമ്മിന്‍സിനെ പിന്തള്ളി ആന്‍ഡേഴ്‌സണ്‍, അപൂര്‍വ റെക്കോഡ്‌

ഓസ്‌ട്രേലിയയുടെ ക്ലാരി ഗ്രിമ്മറ്റിന് ശേഷം ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് ആൻഡേഴ്സൺ

വെബ് ഡെസ്ക്

ഏറ്റവും പുതിയ ലോക ടെസ്റ്റ് റാങ്കിങ്ങിൽ ബൗളർമാരില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇംഗ്ലണ്ടിന്റെ വെറ്ററൻ താരം ജെയിംസ് ആൻഡേഴ്സൺ. ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനെ പിന്തള്ളിയാണ് 40 കാരനായ ആൻഡേഴ്‌സന്റെ മുന്നേറ്റം. ഓസ്‌ട്രേലിയയുടെ ക്ലാരി ഗ്രിമ്മറ്റിന് ശേഷം ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് ആൻഡേഴ്സൺ.

പുതിയ റാങ്കിങ് പ്രകാരം ഇന്ത്യൻ താരങ്ങളും പട്ടികയിൽ നേട്ടം കൊയ്ത്തു. ബൗളർമാരിൽ രവിചന്ദ്രൻ അശ്വിൻ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം റാങ്കിലെത്തിയപ്പോൾ, രവീന്ദ്ര ജഡേജ ഏഴ് പടി കയറി ഒൻപതാം റാങ്കിലെത്തി. ഓസ്‌ട്രേലിയക്കെതിരെയുള്ള പ്രകടനം ഇന്ത്യൻ താരങ്ങൾക്ക് ഗുണം ചെയ്തപ്പോൾ ഇംഗ്ലണ്ട് താരത്തിനെ തുണച്ചത് ന്യൂസിലന്‍ഡിനെതിരെ നേടിയ ജയമാണ്. രണ്ടിന്നിങ്‌സുകളിലുമായി ഏഴ് വിക്കറ്റ് നേടിയ ആൻഡേഴ്‌സന്റെ പ്രകടനം 267 റൺസിന്റെ കൂറ്റൻ ജയം നേടുന്നതിൽ ഇംഗ്ലണ്ടിന് നിർണായകമായിരുന്നു. ആറാം തവണയാണ് ഇംഗ്ലണ്ട് പേസർ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. ആൻഡേഴ്സൺ 866 പോയിന്റും അശ്വിന് 864 പോയിന്റുമാണുള്ളത്.

ടെസ്റ്റ് ഓൾ റൗണ്ടർമാരിൽ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിർത്തി. 2019 സെപ്റ്റംബർ മുതൽ ജഡേജയാണ് പട്ടികയിൽ മുന്നിൽ. 460 പോയിന്റുമായി പട്ടികയിൽ പുറകിലുള്ളവരെ ബഹുദൂരം പിന്നിലാക്കിയാണ് അദ്ദേഹത്തിന്റെ കുതിപ്പ്. ഈ പട്ടികയിലും അശ്വിൻ തന്നെയാണ് രണ്ടാമത്. അശ്വിന് 376 പോയിന്റുണ്ട്. അക്‌സർ പട്ടേലാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യൻ താരം. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 283 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അക്‌സർ.

ബാറ്റർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ കാര്യമായ മാറ്റങ്ങളില്ല. 912 പോയിന്റുമായി മർനസ് ലബുഷെയ്നും 875 പോയിന്റുമായി സ്റ്റീവ് സ്മിത്തുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. മൂന്നാം സ്ഥാനത്ത്‌ 862 പോയിന്റുമായി പാകിസ്താന്‍ നായകൻ ബാബർ അസമാണ്. പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ഇന്ത്യൻ നായകൻ രോഹിത് ശർമ്മ എന്നിവരാണ് ആദ്യ പത്തിലെ ഇന്ത്യൻ സാന്നിദ്ധ്യം. പന്ത് ആറാമതും രോഹിത് ഏഴാമതും നിൽക്കുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം