CRICKET

ഐസിസി റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി അശ്വിന്‍, രഹാനെയ്ക്കും ഷാര്‍ദ്ദൂലിനും നേട്ടം

ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളും ഓസ്‌ട്രേലിയക്കാര്‍ക്കാണ്. മാര്‍നസ് ലബുഷെയ്ന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സ്റ്റീവന്‍ സ്മിത്തും ട്രാവിസ് ഹെഡും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

വെബ് ഡെസ്ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഇന്നു പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ 860 പോയിന്റുമായാണ് ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ അഞ്ചു സ്ഥാനക്കാര്‍ക്കും മാറ്റമുണ്ടായില്ല. ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍(850), ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്(829), ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ(825), പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീദി(787) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. എട്ടാമതുള്ള ജസ്പ്രീത് ബുംറയും(772), ഒമ്പതാമതുള്ള രവീന്ദ്ര ജഡേജ(765)യുമാണ് ആദ്യ പത്തിലുള്ള മറ്റു രണ്ട് ഇന്ത്യന്‍ താരങ്ങള്‍.

ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളും ഓസ്‌ട്രേലിയക്കാര്‍ക്കാണ്. ഓസീസ് താരം മാര്‍നസ് ലബുഷെയ്ന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മികച്ച പ്രകടനത്തിലൂടെ സ്റ്റീവന്‍ സ്മിത്തും ട്രാവിസ് ഹെഡും നിലമെച്ചപ്പെടുത്തി രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

പത്താം സ്ഥാനത്തുള്ള റിഷഭ് പന്താണ് ആദ്യ പത്തില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം. നായകന്‍ രോഹിത് ശര്‍മ പന്ത്രണ്ടാമതും മുന്‍ നായകന്‍ വിരാട് കോഹ്ലി 13-ാമതുമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലൂടെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയ അജിന്‍ക്യ രഹാനെ മിന്നു പ്രകടനത്തിലുടെ മികച്ച മുന്നേറ്റം നടത്തി. 588 പോയിന്റുമായി രഹാനെ 37-ാം സ്ഥാനത്താണ്. ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഓള്‍റൗണ്ടര്‍ ഷാര്‍ദ്ദൂല്‍ താക്കൂറും നിലമെച്ചപ്പെടുത്തി ആറു സ്ഥാനം കയറി 94-ാം റാങ്കിലെത്തി.

ടീം റാങ്കിങ്ങില്‍ ഇന്ത്യയാണ് ഒന്നാമത്. 121 പോയിന്റാണ് ടീം ഇന്ത്യക്കുള്ളത്. 116 പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാമതും 114 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാമതുമുണ്ട്. ട്വന്റി 20 റാങ്കിങ്ങിലും ഇന്ത്യക്കാണ് ഒന്നാം സ്ഥാനം. ഇംഗ്ലണ്ട് രണ്ടാമതും ന്യൂസിലന്‍ഡ് മൂന്നാമതുമാണ്. അതേസമയം ഏകദിന റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പാകിസ്താനു പിന്നില്‍ ഇന്ത്യ മൂന്നാമതാണ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം