CRICKET

ഏഷ്യാ കപ്പ്: ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് മത്സരം, ഫൈനല്‍ ഉറപ്പിച്ച് ശ്രീലങ്ക

വെബ് ഡെസ്ക്

ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ ബംഗ്ലാദേശ് മത്സരം. സൂപ്പർ ഫോറിന്റെ അവസാന മത്സരം ഇന്ന് വൈകുന്നേരം 3 മണിക്ക് ശ്രീലങ്കയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചു നിൽക്കുന്ന ഇന്ത്യ നേരത്തെ തന്നെ ഫൈനലിൽ എത്തിയതിനാൽ ഇന്നത്തെ മത്സരത്തിന് പ്രാധാന്യം ഇല്ലെന്നതാണ് മറ്റൊരു വസ്തുത. അതുകൊണ്ട് തന്നെ പ്ലെയിങ് ഇലവനിൽ മാറ്റം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ മത്സരങ്ങളിൽ അവസരം കിട്ടാതെ പോയ താരങ്ങളാകും ഇന്ന് ഇന്ത്യക്ക് വേണ്ടി ഇറങ്ങാൻ സാധ്യത.

ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും തന്നെയാകും ടീമിന്റെ ഓപ്പണർമാർ. മൂന്നാം നമ്പരിൽ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചേക്കും. പകരം സൂര്യകുമാർ യാദവോ തിലക് വർമ്മയൊ ഇറങ്ങുകയെന്നും സൂചനയുണ്ട്. പാക്സിതാനെതിരെ സെഞ്ചുറി നേടിയ കെ എൽ രാഹുലാകും അഞ്ചാം നമ്പറിൽ ഇറങ്ങുക. പുറം വേദനയെ തുടർന്ന് മാറി നിന്ന ശ്രേയസ് അയ്യർ ഇന്നത്തെ മത്സരത്തിൽ ഇറങ്ങുമെന്ന് സൂചനയുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹർദിക് പാണ്ഡ്യാ എന്നിവർക്ക് വിശ്രമം അനുവദിച്ച് മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, ഷർദുൽ താക്കൂർ എന്നിവരും പ്ലേയിങ് ഇലവനില്‍ പാഡണിഞ്ഞേയ്ക്കും.

അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താനെ രണ്ടു വിക്കറ്റിന് തോൽപ്പിച്ച ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു. ഇതോടെ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ ലങ്കയെ നേരിടും. ഞായറാഴ്ചയാണ് ഇന്ത്യ ശ്രീലങ്ക ഫൈനൽ. ഇന്നലെ മഴ കാരണം ശ്രീലങ്ക പാകിസ്താൻ മത്സരം വൈകിയതിനാൽ 45 ഓവറാക്കി ചുരുക്കിയിരുന്നു. പാകിസ്താന്റെ ബാറ്റിംഗ് തുടങ്ങിയപ്പോൾ വീണ്ടും മഴ തടസപ്പെടുത്തിയതിനാൽ ഓവർ 42 ആക്കി വെട്ടിച്ചുരുക്കി. 42 ഓവറില്‍ ഏഴിന് 252 എന്നതായിരുന്നു പാകിസ്താന്റെ സ്‌കോർ. ശ്രീലങ്ക 42 ഓവറിൽ 8ന് 252.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും